'The people of the country have full faith in the Prime Minister, the proof of which is the historic victory in Maharashtra'; Amit Shah thanked the BJP workers for their tireless efforts
ദില്ലി: മഹാരാഷ്‌ട്രയിൽ മഹായുതി സഖ്യത്തിന് ചരിത്ര വിജയം കരസ്ഥമാക്കാൻ അക്ഷീണം പ്രയത്നിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഡബിൾ എഞ്ചിൻ സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസമാണ് മഹാരാഷ്ട്രയിലെ മിന്നും വിജയത്തിലൂടെ പ്രകടമാകുന്നതെന്നും ബിജെപി നേതാക്കളുടെയും പ്രവർത്തകരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണിതെന്നും അമിത് ഷാ സമൂഹമാദ്ധ്യമമായ എക്സിൽ കുറിച്ചു.
മഹാരാഷ്‌ട്രയിലെ ജനങ്ങൾ പ്രീണന രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞു. മഹായുതി സഖ്യത്തിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ വീണ്ടും വിശ്വാസമർപ്പിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യം വികസനത്തിന്റെയും വിശ്വാസത്തിന്റെയും മനോഹരമായ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. രാജ്യത്തെ ജനങ്ങൾക്ക് മോദിയിൽ പൂർണവിശ്വാസമുണ്ടെന്ന് അവർ തെളിയിച്ചിരിക്കുകയാണ്.
വനവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്. അത് ഝാർഖണ്ഡിലെ ജനങ്ങൾ തിരിച്ചറിഞ്ഞു. വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ബിജെപിയുടെ യാത്ര തുടർന്നുകൊണ്ടിരിക്കും. ഉപതെരഞ്ഞെടുപ്പുകളിൽ വിജയിച്ച എല്ലാ നേതാക്കൾക്കും അഭിനന്ദനങ്ങളെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…