International

പൈപ്പിന്റെ ലീക്ക് വില്ലനായി!! യുവതിക്ക് കിട്ടിയത് 15 ലക്ഷത്തിന്റെ വാട്ടർബില്ല് !!

വെയ്ൽസ് സ്വദേശിനിയായ ക്ലെയർ ഫിട്സ്പാട്രിക് എന്ന യുവതിക്ക് നിസ്സാരമെന്ന് കരുതുന്ന പൈപ്പിന്റെ ലീക്കിനെത്തുടർന്ന് ലഭിച്ചത് 15 ലക്ഷത്തിന്റെ വാട്ടർ ബില്ല്

കഴിഞ്ഞവർഷം ജനുവരി മാസത്തിലാണ് പുതിയ വീട്ടിലേക്ക് യുവതി താമസത്തിനെത്തുന്നത്. കുറച്ചു നാളുകൾക്ക് ശേഷം യാത്രയ്ക്കായി ഇവർ വീട് വിടുകയും ചെയ്തു. ആരും താമസമില്ലാത്ത തന്റെ വീട്ടിൽ നിന്നുള്ള വാട്ടർ ബില്ലിന്റെ പണം അക്കൗണ്ടിൽ നിന്ന് നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻതന്നെ അവർ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടു. പരാതി ഉന്നയിച്ചതോടെ കുടിവെള്ള മോഷണം സംശയിച്ച് പരിശോധനയ്‌ക്കെത്തിയ എൻജിനീയർ വീട്ടിൽ വാട്ടർ ലീക്കേജ് ഉണ്ടെന്ന് തിരിച്ചറിഞ്ഞത്.

ലീക്കിന്റെ കൃത്യമായ സ്ഥലം കണ്ടെത്തണമെങ്കിൽ വീട്ടിലേക്കുള്ള ഡ്രൈവ് വേ പൊളിക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ യാത്ര കഴിഞ്ഞ് ശേഷം ഓഗസ്റ്റ് മാസത്തിൽ തിരികെ വീട്ടിലേക്ക് എത്തിയ യുവതി കണ്ടത് വീടിനു മുന്നിലെ വലിയ കുഴിയാണ്. എന്നാൽ കുഴിച്ചുനോക്കിയിട്ടും ലീക്കുള്ളത് എവിടെയാണെന്ന് കണ്ടെത്താൻ വാട്ടർ അതോറിറ്റിക്ക് സാധിച്ചിരുന്നുമില്ല.

കാര്യങ്ങൾ ഇങ്ങനെ കയ്യാല പുറത്തെ തേങ്ങ പോലെ തുടരുന്നതിനിടെയാണ് ആറുമാസത്തെ വാട്ടർ ചാർജായി 16000 പൗണ്ടിന്റെ (15. 81 ലക്ഷം രൂപ) ബില്ല് യുവതിക്ക് ലഭിക്കുന്നത്.

ലീക്കുണ്ടായിരിക്കുന്നത് എവിടെയാണെന്ന് അതോറിറ്റിയിലെ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ലെങ്കിൽ ചട്ടപ്രകാരം ഒരു സ്വകാര്യ പണിക്കാരെ സ്വന്തം ചെലവിൽ യുവതി ഏർപ്പാടാക്കേണ്ടി വരും. പക്ഷേ ബിൽ തുക പോലും അടയ്ക്കാനുള്ള സ്ഥിതിയില്ലാത്തതിനാൽ കൃത്യമായ പരിഹാരം ഉണ്ടാകുന്നത് വരെ തൽക്കാലം ക്ലെയറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.

ക്ലെയറിന്റെ വീട്ടിലെ പൈപ്പ് ലൈനിലാണ് തകരാറുള്ളത്. തങ്ങൾ ക്ലെയറിനെ സഹായിക്കാൻ മാത്രമാണ് ശ്രമിച്ചത് എന്നും ലീക്കേജുമൂലമുള്ള പണനഷ്ടത്തിന് ഉത്തരവാദി ഉടമ മാത്രമാണെന്നും അധികൃതർ അറിയിക്കുന്നു. ലീക്കേജിന് ശാശ്വതമായി പരിഹാരം കണ്ടെത്തിയാൽ എന്തെങ്കിലും ഇളവുകൾ നൽകി അത് അക്കൗണ്ടിലേക്ക് എത്തിക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

23 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

25 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

51 mins ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

1 hour ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

1 hour ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

2 hours ago