Spirituality

ഭഗവാൻ ശ്രീകൃഷ്ണൻ ഗോവര്‍ദ്ധന്‍ പര്‍വ്വതമുയര്‍ത്തിയെന്ന് വിശ്വസിക്കുന്ന ഇടം; അനേകായിരം ഭക്തജനങ്ങൾ ഇന്ന് ഒരു ക്ഷേത്രമായി ആരാധിക്കുന്ന സ്ഥലം,അറിയാം കഥയും വിശ്വാസവും

ഇടതടവില്ലാതെ പെയ്ത മഴയില്‍ നിന്നും ഗോക്കളെയും ഗോപികമാരെയും സർവ്വ ജീവജാലങ്ങളെയും രക്ഷിക്കുവാന്‍ ഭഗവാൻ ശ്രീകൃഷ്ണൻ ചൂണ്ടു വിരലിൽ ഉയർത്തിയ ഗോവർദ്ധന പർവ്വതമുയർത്തിയ കഥ നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. ഏഴു ദിവസത്തോളം തുടര്‍ച്ചയായുണ്ടായ പേമാരിയില്‍ അതേപടി തന്നെ കൃഷ്ണന്‍ പര്‍വ്വതത്തെ ഉയര്‍ത്തിപ്പി‌ടിച്ചു എന്നാണ് വിശ്വാസം… ഇന്ന് ആ ഗോവര്‍ധന പര്‍വ്വതം എങ്ങനെയിരിക്കുന്നു എന്നാലോചിച്ചിട്ടുണ്ടോ? മഥുരയിൽ നിന്ന് 22 കിലോമീറ്റർ അകലെ, മഥുരയ്ക്കും ഡീഗിനും ഇടയിലുള്ള റോഡ് കൂടിച്ചേരുന്നിടത്തെ പട്ടണമാണ് ഇന്നു കാണുവാന്‍ സാധിക്കുന്ന ഗോവര്‍ധന്‍.

പുരാണകഥയുടെ പശ്ചാത്തലം അതേപടി അന്വേഷിച്ച് പോയാല്‍ നിരാശയായിരിക്കും ഫലം. കാരണം ഒരിക്കലും നിങ്ങള്‍ക്കിവിടെ മനസ്സിലുള്ളതുപോലെ ഒരു കുന്ന് കണ്ടെത്തുവാന്‍ സാധിക്കില്ല. വിശ്വാസികൾ 80 അടി കുന്നിന് ചുറ്റും 21 കിലോമീറ്റർ പരിക്രമം (പ്രദക്ഷിണം) ചെയ്യാൻ ഗോവർദ്ധനിലെത്തുന്നത് അവരുടെ പാപങ്ങക്ക് പരിഹാരം ലഭിക്കുക എന്ന ഉദ്ദേശത്തിലാണ്. എന്നാല്‍ ഇവിടെ എവിടെ നോക്കിയാലും നിങ്ങള്‍ക്ക് ഒരു കുന്ന് കണ്ടെത്തുവാന്‍ സാധിക്കില്ല. എന്നാല്‍ ഇവിടെ ആരോടെങ്കിലും ചോദിച്ചാല്‍ നിങ്ങള്‍ക്ക് അത് കാണാം. മനസ്സില്‍ വിചാരിച്ചചുപോലെ ഭീമാകാരനായ ഒരു രൂപമായിരിക്കില്ല അതിനുണ്ടാവുക. ഇവിടുത്തെ നാടോടി ഐതിഹ്യമനുസരിച്ച്, ഒരു ശാപം നിമിത്തം, ഓരോ ദിവസവും വലിപ്പം കുറഞ്ഞുവരുന്ന ഒരു കുന്നാണത്രെ ഗോവര്‍ധന്‍. ഏകദേശം 8 കിലോമീറ്റർ നീളമുള്ള, തവിട്ടുനിറത്തിലുള്ള, തരിശായ കുന്നിന് ചുറ്റും മരങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതാണ് ഇന്നു കാണുവാന്‍ സാധിക്കുന്ന ഗോവര്‍ധന കുന്ന്.

Anusha PV

Recent Posts

ഇങ്ങനെയാണേൽ മോദിയെ ഇവർ ഉടൻതന്നെ താഴെയിറക്കും !

അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...

5 mins ago

പുനഃപരിശോധനാ ഹർജിയും തള്ളി! ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവച്ച വിധിയിൽ അപാകതയില്ലെന്ന് സുപ്രീംകോടതി

ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി…

13 mins ago

‘അതിർത്തി കടന്നെത്തിയ തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

ദിലി: അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന്…

38 mins ago

പ്രധാനമന്ത്രിയുടെ പവർ കണ്ടോ ?ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

2 hours ago

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്, ഒരാൾ കസ്റ്റഡിയിൽ;മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ

ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…

2 hours ago

‘അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റുകൾ നേടിക്കഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളിൽ 400 കടക്കും!’ അമിത് ഷാ

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…

2 hours ago