India

ഡീസൽ കാറുടമകൾ ജാഗ്രതൈ !ജനസംഖ്യ 10 ലക്ഷമുള്ള നഗരത്തിൽ ഡീസൽ കാറുകൾ 2027 നകം വിലക്കണമെന്ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച സമിതിയുടെ നിർദേശം

ദില്ലി : 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യ വരുന്ന ഇന്ത്യൻ നഗരങ്ങളിൽ 2027 നകം ഡീസൽ ഉപയോഗിച്ചോടുന്ന കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി നിർദേശം. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച സമിതി സമർപ്പിച്ച നിർദേശങ്ങളിലാണ് ഇക്കാര്യവും പരാമർശിച്ചിരിക്കുന്നത്. ഡീസലിന് പകരമായി ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കു മാറണമെന്നാണ് സമിതിയുടെ നിർദ്ദേശം.

മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി തരുൺ കപൂർ തലവനായ സമിതിയാണ് നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്. മോട്ടർ സൈക്കിൾ, സ്കൂട്ടർ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ 2035ഓടു കൂടി നിരോധിക്കണമെന്നും നിർദേശങ്ങളിലുണ്ട്. പത്തു വർഷത്തിനുള്ളിൽ നഗരപ്രദേശങ്ങളിൽ ഡീസലിലോടുന്ന സിറ്റി ബസുകളുടെ എണ്ണം കൂട്ടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല

Anandhu Ajitha

Recent Posts

കുവൈറ്റ് തീപിടിത്തം !മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി; തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ന് എത്തിച്ചേക്കും

ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45…

3 mins ago

ഇ വി എമ്മിനെ തെറിവിളിച്ച് നടന്ന രാഹുലും കൂട്ടരും ഇത് കേൾക്കണം

ഒരു വിവാദവുമില്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ഇന്ത്യയെ പാർലമെന്റിൽ പ്രകീർത്തിച്ച് പാകിസ്ഥാൻ എം പി

23 mins ago

പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്

വെറുതെയല്ല മോദി പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയത് ! അതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം

1 hour ago

ചിത്രദുർഗ കൊലപാതകം !നടൻ ദർശന്റെ അടുത്ത കൂട്ടാളി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ; കുറ്റം ഏറ്റെടുക്കാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നതായും റിപ്പോർട്ട്

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയ കേസിൽ…

2 hours ago

കോൺഗ്രസ് കുടുംബത്തിൽ പിറന്ന ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ?

ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ? താരത്തിന്റെ മറുപടി ഇങ്ങനെ...

2 hours ago

ജിഡിപി കൂടിയില്ലെങ്കിലെന്താ? കഴുതകളുടെ എണ്ണം കൂടിയില്ലേ! പിന്നിൽ ചൈനയോ ?

ജിഡിപി വളർച്ചയിൽ താഴെ, പാകിസ്ഥാനിലെ കഴുതകളുടെ എണ്ണം ഇരട്ടി, പിന്നിൽ ചൈനയോ ?

2 hours ago