Kerala

ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നെള്ളപ്പിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം ദൗർഭാഗ്യകരം; തീരുമാനത്തിൽ നിന്ന് ഭരണകൂടവും ജുഡീഷ്യറിയും മാറി നിൽക്കണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

തിരുവനന്തപുരം : ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നെള്ളപ്പിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നിർദ്ദേശം ദൗർഭാഗ്യകരമെന്ന് ക്ഷേത്ര സംരക്ഷണ സമിതി. ക്ഷേത്രങ്ങളിലെ ആചാരാനുഷ്‌ഠാനങ്ങളെ നിയന്ത്രിക്കാനും അതിൽ കടന്നു കയറാനുള്ള ശ്രമങ്ങൾ നീതിപീഠത്തിൽ നിന്ന് ഉണ്ടായാലും അത് ചെറുക്കേണ്ടി വരുമെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്‌ണൻ നമ്പൂതിരിയും ജനറൽ സെക്രട്ടറി കെ.എസ് നാരായണനും പറഞ്ഞു.

ക്ഷേത്രോത്സവങ്ങളുടെ ആചാരാനുഷ്‌ഠാനങ്ങൾ തന്ത്രിമാരും ദൈവജ്ഞരും തീരുമാനിക്കുന്നതാണ്. രാത്രി ഉത്സവങ്ങൾ, ഉത്സവത്തിൻ്റെയും എഴുന്നെള്ളിപ്പിന്റെയും അനുഷ്‌ഠാനങ്ങളും ചാരുതയും ഇല്ലാതാക്കുന്ന നിർദ്ദേശങ്ങൾ ഇതുമായി യാതൊരു ബന്ധവും ഇല്ലാത്തവർ തയ്യാറാക്കിയിട്ടുള്ളതാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആനസവാരി വരെ നടക്കുന്ന നാട്ടിൽ ക്ഷേത്രോത്സവങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നത് നിയന്ത്രിക്കാനുള്ള തീരുമാനം ദുരുദ്ദേശപരം തന്നെയാണ്. ആചാരാനുഷ്‌ഠാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് ഭരണകൂടവും ജുഡീഷ്യറിയും മാറി നിൽക്കണം. സഹസ്രാബ്ദങ്ങളായി ഭൂമിയെയും പ്രകൃതിയെയും അമ്മയായി കാണുന്ന സനാതനധർമ്മവിശ്വാസികളെ പരിസ്ഥിതി സംരക്ഷണം പഠിപ്പിക്കേണ്ടതില്ലെന്നും അവർ പറഞ്ഞു.

തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും ഹൈക്കോടതി മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

6 hours ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

10 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

11 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

11 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

12 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

12 hours ago