ദില്ലി: വൻതുക പ്രതിഫലം വാഗ്‌ദാനം ചെയ്‌ത് റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലെത്തിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. മലയാളികളടക്കം തട്ടിപ്പിനിരയായത് 200 പേരെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇതിൽ പത്തുപേരെ തിരികെയെത്തിച്ചു. രണ്ടുപേർകൂടി കൊല്ലപ്പെട്ടു എന്നാണ് സൂചന. ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ഇന്ത്യയിൽ നിന്ന് റിക്രൂട്ട്മെന്റ് തട്ടിപ്പിലൂടെ യുവാക്കളെ റഷ്യയിൽ എത്തിച്ച സംഘങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചിരുന്നു. തട്ടിപ്പിനിരയായവരെ നാട്ടിലെത്തിക്കാനായി റഷ്യൻ അധികൃതരുമായി ചർച്ച നടത്തുകയാണ്.
വിവിധ ജോലികളും വൻ പ്രതിഫലവും വാഗ്‌ദാനം ചെയ്‌ത് സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകിയാണ് തൊഴിലന്വേഷകരെ ഏജൻസികൾ വഞ്ചിച്ചത്. റഷ്യയിലെത്തിച്ച ഇവരെ യാത്രാ രേഖകൾ വാങ്ങിയശേഷം യുക്രൈനുമായുള്ള സംഘർഷം നടക്കുന്ന പ്രദേശങ്ങളിലെത്തിക്കും. ചെറിയ രീതിയിൽ ആയുധ പരിശീലനം നൽകിയശേഷം യുദ്ധമുഖത്ത് അണിനിരത്തുകയാണ് ചെയ്യുന്നത്. ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും റിക്രൂട്ട്മെന്റുകൾ നടത്തിയിട്ടുണ്ട്.
വിഷയത്തിൽ റഷ്യൻ അധികൃതരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ റഷ്യൻ സ്ഥാനപതിയെയാണ് ആശങ്ക അറിയിച്ചത്. മോഹന വാഗ്ദാനം നൽകിയുള്ള പരസ്യങ്ങൾ അവഗണിക്കണമെന്നും സംസ്ഥാന സർക്കാരുകൾ ഇത്തരം ഏജൻസികൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നടക്കം കേസിൽ പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…