ബിജെപി നേതാവ് ഡോ. ആർ ബാലശങ്കർ
ചാനൽ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കും വിധത്തിൽ “നരാധമൻ” എന്ന വിവാദ പരാമർശം നടത്തിയ സിപിഎം നേതാവ് ജെയ്ക്ക് സി തോമസിന് ബിജെപി നേതാവ് ഡോ. ആർ ബാലശങ്കർ വക്കീൽ നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം വിവാദ പരാമർശം പിൻവലിച്ച് മാപ്പു പറയാത്തപക്ഷം ക്രിമിനൽ കേസും, കോടതി നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ബിജെപിയുടെ മുൻ ദേശീയ ബൗദ്ധിക വിഭാഗം കൺവീനറും, പാർട്ടിയുടെ ദേശീയ പ്രചാരണ-പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആർ ബാലശങ്കർ അയച്ച വക്കീൽ നോട്ടീസിൽ പറയുന്നത്.
ഇക്കഴിഞ്ഞ 19 ന് ക്ഷേമ പെൻഷൻ മുടങ്ങിയതുമായി ബന്ധപ്പെട്ട് നടന്ന സ്വകാര്യ ചാനൽ ചർച്ചക്കിടെയാണ് ജെയ്ക്ക് സി തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരാധമൻ എന്ന് വിളിച്ചത്. സംഭവിച്ചത് നാക്കുപിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് ചർച്ചയിൽ വീണ്ടും പരാമർശം ആവർത്തിച്ചു. പരാമർശം പിൻവലിക്കാൻ തയ്യാറായതുമില്ല.
“കഴിഞ്ഞ 24 മാസമായി നരേന്ദ്ര മോദിയെന്ന നരാധമൻ കേന്ദ്ര വിഹിതം നൽകാതിരിക്കുകയാണ്”- എന്നായിരുന്നു ജെയ്ക്കിന്റെ പരാമർശം” 1600 രൂപയുടെ വിധവ പെൻഷനിൽ 500 രൂപ കേന്ദ്ര വിഹിതവും 1100 രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണെന്നും ഇതിൽ കേന്ദ്ര വിഹിതം കേരളത്തിന് നൽകാതായിട്ട് 24 മാസമായെന്നായിരുന്നു ജയ്കിന്റെ ആരോപണം. കേരളത്തിലെ വിധവകളാണെങ്കിൽ നിങ്ങൾക്ക് കാശ് തരില്ലെന്നാണ് കേന്ദ്രം പറയുന്നതെന്നും ജെയ്ക് ചർച്ചയിൽ പറഞ്ഞു.
പരാമർശം പിൻവലിക്കാൻ തയ്യാറാകാതെ നാക്കു പിഴയല്ലെന്ന് പറഞ്ഞ ജെയ്ക്ക് ചർച്ചയിൽ വീണ്ടും പരാമർശം ആവർത്തിച്ചതോടെ ചർച്ചയിൽ പങ്കെടുത്ത വി വി രാജേഷ് ബഹിഷ്‌ക്കരിച്ചിരുന്നു.കടുത്ത വിമർശനം ഉയർന്നിട്ടും പരാമർശം പിൻവലിക്കില്ലെന്ന വാശിയിലാണ് ജെയ്ക്. ഈ സാഹചര്യത്തിലാണ് നിയമ നടപടിയിലേക്ക് ആർ ബാലശങ്കർ കടക്കുന്നത്.
“നരാധമൻ എന്ന് പറയപ്പെടുന്ന ഒരു വ്യക്തിക്ക് തെരെഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ കഴിയില്ല. ഭരണഘടനാ പ്രകാരം സ്ത്രീയെയും, പുരുഷനെയും, ഭിന്ന ലിംഗത്തിൽപ്പെടുന്നവരെയും തുല്യ മനുഷ്യരായിട്ടാണ് വിവക്ഷിക്കുന്നത്. നരാധമൻ എന്ന പരാമർശം ഇതിൽ ഒന്നും പെടാത്തതാണ്. ഇത് ഭരണ ഘടനയോടുള്ള അവമതിപ്പായി മാത്രമേ കാണാൻ കഴിയൂ. രാഷ്ട്രീയ സംസ്‌കാരമുള്ള ആരും പ്രതിയോഗികളോട് ഇത്തരത്തിൽ പ്രതികരിക്കാൻ പാടില്ലാത്തതാണ്.
ലോകമെമ്പാടും പ്രേക്ഷകരുള്ളതും ജനങ്ങൾ ഏറെ ശ്രദ്ധിക്കുന്നതുമായ ഒരു മുൻനിര ചാനലിൽ മൂന്ന് തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുള്ള എസ്എഫ്ഐ യുടെ മുൻ സംസ്ഥാന പ്രസിഡന്റും, സിപിഎം നേതാവുമായ ജെയ്ക് സി. തോമസ് നടത്തിയ പരാമർശം അത്യന്തം അപലപനീയമാണ്. നരേന്ദ്ര മോദിയുടെ അനുഭാവിയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളെന്ന നിലയിൽ അദ്ദേഹത്തിനെതിരെയുള്ള നീചമായ പരാമർശം തനിക്ക് വ്യക്തിപരമായി വളരെ ദുഃഖം ഉണ്ടാക്കി.
2017 ഡിസംബറിലെ ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘നീച് ആദ്മി’ എന്ന് വിളിച്ചതിന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മണിശങ്കർ അയ്യരെ അച്ചടക്ക നടപടിയുടെ ഭാഗമായി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
എന്നാൽ അത്തരത്തിലുള്ള ഒരു നടപടിയും സിപിഎം നേതാവായ ജെയ്ക് സി. തോമസിനെതിരെ ഇടതുപക്ഷ പാർട്ടിയിൽ നിന്ന് ഉണ്ടാവാത്ത പശ്ചാത്തലത്തിലാണ് ഇത്തരം ഒരു നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ” -ഡോ. ആർ ബാലശങ്കർ പറഞ്ഞു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…