MALAYALAM

ശബരിമല ‘പുണ്യം പൂങ്കാവനം’ പദ്ധതി പുനരാരംഭിക്കുന്നു;എഡിജിപി പി. വിജയന് ക്ലീൻ ചിറ്റ്;മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പദ്ധതി സജീവമാകും.

തിരുവനന്തപുരം: ശബരിമലയിലെ പ്രശസ്തമായ ‘പുണ്യം പൂങ്കാവനം’ ശുചിത്വ പരിപാലന പദ്ധതി പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ എഡിജിപി പി. വിജയന് സർക്കാർ പൂർണ്ണ ക്ലീൻ ചിറ്റ് നൽകി.പദ്ധതിയുടെ മറവിൽ സാമ്പത്തിക തട്ടിപ്പുകളോ അനാസ്ഥയോ നടന്നിട്ടില്ലെന്ന ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ഇതോടെ വരാനിരിക്കുന്ന മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പദ്ധതി വീണ്ടും സജീവമാകും.

ശബരിമല ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ പി.ജെ. മജുംദാർ സമർപ്പിച്ച സമഗ്ര റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ നിർണ്ണായക തീരുമാനമെടുത്തത്. സന്നിധാനത്തെ മാലിന്യ സംസ്കരണത്തിലും ഭക്തർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിലും പദ്ധതി വഹിച്ച പങ്ക് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു .
നേരത്തെ അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി. വിജയനെതിരെ ആരോപണങ്ങൾ ഉയർന്നതും പദ്ധതി താൽക്കാലികമായി നിർത്തിവെച്ചതും. എന്നാൽ, ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളുടെ ഭാഗമായാണ് അജിത് കുമാറിന്റെ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടതെന്ന വിലയിരുത്തലിൽ ആഭ്യന്തര സെക്രട്ടറി ആ റിപ്പോർട്ട് തള്ളുകയും പി. വിജയന് പൂർണ്ണ പിന്തുണ നൽകുകയുമായിരുന്നു.

2011-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തന്ത്രി കുടുംബത്തിന്റെയും പിന്തുണയോടെ പി. വിജയൻ ഐ.പി.എസ് ആവിഷ്കരിച്ച ആശയമാണ് ‘പുണ്യം പൂങ്കാവനം’. കേവലം ഭരണപരമായ പദ്ധതി എന്നതിനപ്പുറം പോലീസ്, അഗ്നിശമന സേന, വിശുദ്ധി സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഭക്തജനങ്ങൾ എന്നിവർ ഒന്നടങ്കം പങ്കാളികളാകുന്ന വലിയൊരു ജനകീയ കൂട്ടായ്മയായി ഇത് മാറിയിരുന്നു.പുതിയ ഉത്തരവ് പ്രകാരം കൂടുതൽ സുതാര്യവും സുഘടിതവുമായിട്ടായിരിക്കും ഇനി പദ്ധതി മുന്നോട്ട് പോകുക. ഹൈക്കോടതി സ്പെഷ്യൽ കമ്മീഷണർ ഓഫീസിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ പമ്പ, സന്നിധാനം, നിലക്കൽ, എരുമേലി എന്നിവിടങ്ങളിൽ വിപുലമായ ഒരുക്കങ്ങളോടെ പുണ്യം പൂങ്കാവനം വീണ്ടും നടപ്പിലാക്കും.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

13 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

17 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

17 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

1 day ago