cricket

ചരിത്രത്തിലാദ്യമായി ആഷസ് പോരാട്ടം ഇന്ത്യയിലേക്ക്?വൻ തന്ത്രവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലണ്ടൻ: ക്രിക്കറ്റ് ലോകത്ത് വൻ അമ്പരപ്പുണർത്തിക്കൊണ്ട് അവിശ്വസനീയമായ ഒരു നീക്കത്തിന് അടിത്തറയിടുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതും പ്രൗഢവുമായാ ആഷസ് ടെസ്റ്റ് പരമ്പരയിലെ ഒരു മത്സരം ഇന്ത്യയിൽ വെച്ച് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഓസീസ് ക്രിക്കറ്റ് ബോർഡ് ഗൗരവമായി ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ആഷസ് പരമ്പരയുടെ ചരിത്രപ്രസിദ്ധമായ 150-ാം വാർഷിക ടെസ്റ്റ് മത്സരമാണ് ഇന്ത്യൻ മണ്ണിൽ നടത്താൻ ഓസീസ് ബോർഡ് താല്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയിലെ അതിവിശാലമായ ക്രിക്കറ്റ് വിപണിയും കാണികളുടെ വൻ സാന്നിധ്യവും പൂർണ്ണമായും തങ്ങൾക്ക് അനുകൂലമാക്കുക എന്നതാണ് ഈ തന്ത്രപരമായ നീക്കത്തിന് പിന്നിൽ. ആഗോളതലത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ ജനപ്രീതിയും സാമ്പത്തിക നേട്ടവും ഇരട്ടിയാക്കാൻ ഈ തീരുമാനം സഹായിക്കും. ആഷസ് മത്സരങ്ങൾക്ക് മുന്നോടിയായി, ക്രിക്കറ്റ് ഓസ്‌ട്രേലിയയും ബി.സി.സി.ഐ.യും (BCCI) തമ്മിലുള്ള കരാർ പ്രകാരം ഓസ്‌ട്രേലിയയുടെ ജനപ്രിയ ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിലെ (BBL) ഒരു മത്സരം ഇന്ത്യയിൽ നടത്താൻ ധാരണയായിട്ടുണ്ട്.

ചെന്നൈയിൽ നടക്കുന്ന ബിഗ് ബാഷ് ലീഗ് പോരാട്ടത്തിന് ലഭിക്കുന്ന ജനപങ്കാളിത്തം വിലയിരുത്തിയ ശേഷമായിരിക്കും ആഷസ് ടെസ്റ്റ് ഇന്ത്യയിലേക്ക് എത്തിക്കുന്നതിലെ നിർണായക ചർച്ചകൾ നടക്കുക. ഈ പദ്ധതി യാഥാർത്ഥ്യമായാൽ, അത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ നാഴികക്കല്ലായി മാറും. വരുന്ന ഡിസംബർ 12 നു നടക്കുന്ന മത്സരത്തിൽ ചെന്നൈയിലെ എം. എ. ചിദംബരം സ്റ്റേഡിയം വേദിയാകും .

B4 Admin

Recent Posts

പാകിസ്ഥാനെ വീണ്ടും വീണ്ടും സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റി സൗദി അറേബ്യ: കോടികളുടെ സഹായത്തിന് പിന്നിൽ സാമ്പത്തിക താൽപര്യമോ, സൈനിക-നയതന്ത്ര നീക്കമോ?

സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന പാകിസ്താന് വീണ്ടും തുണയായി സൗദി അറേബ്യ. ഒക്ടോബർ 31-ന് കാലാവധി പൂർത്തിയായ മൂന്ന് ബില്യൺ ഡോളറിന്റെ…

2 hours ago

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം മണ്ണിനെ നശിപ്പിക്കുന്നു: രാസരഹിത പ്രകൃതികൃഷിയിലേക്ക് മാറാൻ കർഷകരോട് പ്രധാനമന്ത്രി

രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗം കൃഷിഭൂമിയുടെ ഫലഭൂയിഷ്ഠത നശിപ്പിക്കുകയും പരിസ്ഥിതിക്ക് ഭീഷണിയാകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കർഷകർ…

2 hours ago

വെള്ളിത്തിരയിലെ വിസ്മയലൊക്കേഷനുകൾ! ‘ഉയിരേ’യിലെ ബേക്കൽ കോട്ട മുതൽ ‘മണിച്ചിത്രത്താഴി’ലെ ഹിൽ പാലസ് വരെ; സിനിമകളിലൂടെ ലോകമറിഞ്ഞ കേരളം!

സിനിമകളിൽ നായകനെയും നായികയെയും കഥയെയും നമ്മൾ ഓർത്തുവെക്കുമ്പോൾ പലപ്പോഴും അവയുടെ പശ്ചാത്തലമായ മനോഹരമായ സ്ഥലങ്ങൾ ശ്രദ്ധിക്കാതെ പോകാറുണ്ട്. എന്നാൽ മലയാളികളും…

2 hours ago

ടീം യുഡിഎഫ് കടലാസിൽ മാത്രം? അധികാരത്തർക്കം പുകയുന്നു!

ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ നീളുന്നതോടെ യുഡിഎഫിനുള്ളിൽ അസ്വാരസ്യങ്ങൾ ശക്തമാകുന്നു. അധികാരത്തിലെത്തിയിട്ടും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഘടകകക്ഷികൾ രംഗത്തെത്തിയതോടെ…

3 hours ago

ചാല സ്വർണക്കവർച്ചയിൽ നിർണായക വഴിത്തിരിവ്: വയനാട്ടിൽ നാലുപേർ പിടിയിൽ, ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കെന്ന് പോലീസ്

തിരുവനന്തപുരം ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ നാലുപേരെ വയനാട്ടിൽ നിന്ന്…

3 hours ago

ഭഗവാൻ ബിർസ മുണ്ടയുടെ 151-ാം ജന്മവാർഷികം: ആദിവാസി പൈതൃകവും തനത് വിജ്ഞാനവും ഉയർത്തിക്കാട്ടി ദില്ലി സർവകലാശാലയിലെ പ്രത്യേക പരിപാടി

ഭഗവാൻ ബിർസ മുണ്ടയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ആചരിക്കുന്ന ജൻജാതീയ ഗൗരവ് ദിവസ് 2026ന്റെ ഭാഗമായി ആദിവാസി സമൂഹങ്ങളുടെ പൈതൃകവും തനത് വിജ്ഞാന…

3 hours ago