Kerala

“പൂവാറിലെ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെ ഭാഗം !” – ഇടത്-വലത് മുന്നണികൾക്കെതിരെ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖർ ! ശാശ്വതമായ പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പമുണ്ടാകുമെന്ന് എൻഡിഎ സ്ഥാനാർത്ഥിയുടെ ഉറപ്പ്

പൂവാറിൽ ഇന്നുണ്ടായ കടലാക്രമണം കാലാകാലമായി ഇടത്-വലത് ഭരണകൂടങ്ങളും ജനപ്രതിനിധികളും ഈ മേഖലയിലെ ജനങ്ങളോട് കാട്ടി വരുന്ന അവഗണനയുടെ ഭാഗമാണെന്ന് തുറന്നടിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ വിശ്വസിച്ച് തെരഞ്ഞെടുത്തയച്ച കോൺഗ്രസ് എം.പിക്കും  എൽ.ഡി.എഫിനും ഇക്കാലമത്രയും എന്തായിരുന്നു പണിയെന്ന് മാത്രം മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“60 വർഷത്തിലധികമായി ഇടത്-വലത് മുന്നണികൾ ചെയ്തു കൂട്ടിയതിൻ്റെ ദുരിതമാണീക്കാണുന്നത്. മനുഷത്വം തീരെ മരവിച്ച ഒരു ഭരണകൂടത്തിനും ആത്മാർത്ഥത തെല്ലുമില്ലാത്ത ജനപ്രതിനിധികൾക്കും മാത്രമേ ഈ യാതന കയ്യും കെട്ടി നോക്കി നിൽക്കാൻ കഴിയൂ. തീരദേശവാസികളെ നിത്യദുരിതത്തിലാഴ്ത്തി രസിക്കുന്ന ഭരണകർത്താക്കളെ ജനങ്ങൾ തന്നെ നിരസിക്കുന്ന കാലം അകലെയല്ല. വടക്കോട്ട് 
നോക്കി കുറ്റം പറയുന്നതിന് പകരം വല്ലപ്പോഴും ഈ നാട്ടിലെ സാധാരണ ജനങ്ങളെക്കൂടി പരിഗണിക്കാമായിരുന്നു. തായാലും ഈ ദുരിതം ഇനിയും ഞാൻ കണ്ടു നിൽക്കില്ല., ഇത് തുടരാൻ അനുവദിക്കുകയുമില്ല. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് തീരദേശ ജനതക്കൊപ്പം ഞാനുമുണ്ടാവും.” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

3 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

5 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

8 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

10 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

10 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

13 hours ago