The second phase of the by-election campaign is raging; The field is full of candidates
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെ മൂന്ന് മണ്ഡലങ്ങളിൽ പ്രചരണം രണ്ടാം ഘട്ടത്തിലേക്ക്. വോട്ടര്‍മാരെ നേരില്‍ കാണാനുള്ള തിരക്കിലാണ് ഒരോ സ്ഥാനാര്‍ത്ഥികളും. എം വി ഗോവിന്ദനും കെ സുരേന്ദ്രനും പാലക്കാട് മണ്ഡലങ്ങളിൽ ക്യാമ്പ് ചെയ്യുകയാണ്. ചേലക്കരയിൽ മൂന്ന് സ്ഥാനാർത്ഥികളുടെയും വാഹന പ്രചാരണം വാഹനപ്രചരണം തുടരുകയാണ്.
വയനാട് ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം പൂർത്തിയായ ശേഷം 16 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 11 പേരാണ് ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളത്. സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസാണ്. രണ്ടാമത് പ്രിയങ്ക ഗാന്ധിയും മൂന്നാമത് സത്യൻ മൊകേരിയുമാണ് ഉള്ളത്. മത്സര ചിത്രം തെളിഞ്ഞതോടെ പാലക്കാട് മണ്ഡലത്തിൽ പ്രചരണം കൂടുതൽ ആവേശത്തിലേക്ക് നീങ്ങുകയാണ്.
10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിലുള്ളത്. ഒലവക്കോട് നിന്നാണ് എല്‍ഡിഎഫ് സ്ഥാനാർത്ഥി സരിൻ്റെ പ്രചരണം ഇന്ന് തുടങ്ങുന്നത്. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 8 മണിയ്ക്ക് പ്രചരണത്തിനിറങ്ങും. ബൂത്ത് തല പ്രചരണത്തിലാണ് ബിജെപി സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ സി പി എം സംസ്ഥന സെക്രട്ടറി എം വി ഗോവിന്ദൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബിജെപി സ്ഥാനാർത്ഥിക്കായി പിടി ഉഷ ഇന്ന് പ്രചരണത്തിന് ഇറങ്ങും.
ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് ഇന്ന് പൂർണമായും ദേശമംഗലം പഞ്ചായത്തിലാണ്. രമ്യക്ക് വേണ്ടി വോട്ട് ചോദിച്ച് എഎൽഎമാർ അടക്കം കൂടുതൽ യുഡിഎഫ് നേതാക്കൾ ഇന്ന് മണ്ഡലത്തിൽ എത്തും. എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ വാഹന പ്രചരണം ചേലക്കര പഞ്ചായത്തിലെ കളപ്പാറയിൽ നിന്ന് തുടങ്ങും. മന്ത്രി മുഹമ്മദ് റിയാസ് അടക്കം മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ ഉണ്ട്. എന്‍ഡിഎയുടെ പ്രചരണത്തിനായി മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്ന് ചേലക്കരയിലെത്തും.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…