തത്വമയി ഒരുക്കിയ ദി സബർമതി റിപ്പോർട്ടിന്റെ രണ്ടാമത്തെ പ്രദർശനത്തിനായി പ്രേക്ഷകരെ പ്രവേശിപ്പിച്ച് തുടങ്ങിയപ്പോൾ
തിരുവനന്തപുരം : ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നുണകൾ പടച്ചു വിട്ട് സിനിമകൾ ഉണ്ടാക്കി കോടികൾ ലാഭമുണ്ടാക്കുന്ന ഒരു കാലഘട്ടത്തിൽ സത്യം ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് തത്വമയി നടത്തിയ ദി സബർമതി റിപ്പോർട്ട് – ന്റെ രണ്ടാമത് പ്രത്യേക പ്രദർശനത്തിനും മികച്ച പ്രതികരണം. ഇന്ന് വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം ഏരീസ് പ്ലക്സ് തിയറ്ററിൽ നടന്ന പ്രദർശനത്തിൽ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.
വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിലും ദി സബർമതി എക്സ്‌പ്രസ് , ടീം തത്വമയിയുടെ സംഘാടനത്തിൽ സൗജന്യമായി പ്രദർശിപ്പിക്കും.
സിനിമയിലെ ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ലൂസിഫറിന്റെ തുടർച്ചയായ മലയാള സിനിമയായ എമ്പുരാൻ ദേശാസ്നേഹികളിൽ നിന്ന് കനത്ത വിമർശനം നേരിടുകയാണ് . 59 കർസേവകരുടെ ജീവൻ അപഹരിക്കുകയും തുടർന്നുള്ള അക്രമങ്ങൾക്ക് കാരണമാവുകയും ചെയ്ത ഗോദ്ര ട്രെയിൻ കത്തിക്കൽ പോലുള്ള പ്രധാന സംഭവങ്ങളെ മാറ്റിനിർത്തുന്നതിനൊപ്പം, ഹിന്ദു വിരുദ്ധവും ബിജെപി വിരുദ്ധവുമായ ഒരു ആഖ്യാനത്തെ ഈ ചിത്രം വ്യക്തമായി പ്രോത്സാഹിപ്പിക്കുന്നു.തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയും ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുന്നതിനായി ചരിത്രം വളച്ചൊടിക്കുകയും ചെയ്തതാണ് എമ്പുരാൻ എന്ന ചിത്രം എന്ന് വ്യക്തമാവുകയാണ്
ഇതിന് മറുപടിയായി, തത്വമയി ടിവി വിക്രാന്ത് മാസി അഭിനയിച്ച ബോളിവുഡ് ചിത്രമായ സബർമതി റിപ്പോർട്ടിന്റെ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നു – ഗോദ്ര സംഭവങ്ങളെക്കുറിച്ച് ഒരു പക്ഷപാതമില്ലാത്ത വീക്ഷണം അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ ചരിത്ര സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനത്തിൽ വ്യക്തതയും സത്യവും കൊണ്ടുവരാൻ ശ്രമിചിട്ടുള്ള സിനിമയാണ് സബർമതി റിപ്പോർട്ട്. .
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…