Kerala

അനിൽകാന്ത് ഈ മാസം 30ന് വിരമിക്കും; അടുത്ത പൊലീസ് മേധാവി ആര്?പുതിയ ഡിജിപിയെ കണ്ടെത്താനുള്ള സെലക്ഷന്‍ സമിതി യോഗം നാളെ

തിരുവനന്തപുരം: ഡി ജി പി അനിൽകാന്ത് ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ കണ്ടെത്താനുള്ള സെലക്ഷന്‍ സമിതി യോഗം നാളെ ദില്ലിയിൽ നടക്കും. യുപിഎസ് സി ചെയര്‍മാന്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനല്‍ തയ്യാറാക്കുക.സംസ്ഥാന സർക്കാർ നൽകിയ എട്ട് പേരുടെ പട്ടികയിൽ നിന്ന് മൂന്ന് പേരെ ഉന്നതതല യോഗം നിർദ്ദേശിക്കും. ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, കെ പത്മകുമാര്‍, ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ഹരിനാഥ് മിശ്ര, സഞ്ജീവ് കുമാര്‍ പടിജോഷി തുടങ്ങിയവരാണ് പരിഗണനയിലുള്ളത്.

പത്മകുമാർ, ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാൾ അടുത്ത പോലീസ് മേധാവിയാകാനാണ് സാധ്യത. രണ്ട് പേർക്കും രണ്ട് വർഷം സർവീസ് ബാക്കിയുണ്ട്.ആറ് മാസം സർവീസ് ബാക്കി നിൽക്കെയാണ് അനിൽകാന്തിനെ ഡിജിപിയായി സർക്കാർ നിയമിച്ചത്. പിന്നീട് രണ്ട് വർഷം കൂടി സർവീസ് നീട്ടി നൽകുകയായിരുന്നു.

Anusha PV

Recent Posts

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിച്ചു ; ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട്…

1 hour ago

എക്സിറ്റ്പോൾ : സർവകാല റെക്കോർഡിലേക്ക് വിപണികൾ ; സെൻസെക്സ് 2000 പോയിന്റ് കുതിച്ചു

മുംബൈ: നരേന്ദ്രമോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോൾ പ്രവചനത്തിന്റെ കരുത്തിൽ കുതിച്ച് കയറി ഓഹരി വിപണി.…

2 hours ago

വരുന്നു വമ്പൻ ക്ഷേത്രം

ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടിൽ വരുന്നത് വമ്പൻ ക്ഷേത്രം

2 hours ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ ; രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഭീകരരെ പിടികൂടി സുരക്ഷ സേന. പുൽവാമയിലെ നിഹാമ മേഖലയിലാണ് സുരക്ഷ സേനയും…

2 hours ago

ഡേറ്റിംഗിന് പിന്നാലെ 93ാം വയസിൽ അഞ്ചാം വിവാഹം ! സ്വയം വാർത്താ താരമായി റൂപർട്ട് മർഡോക്ക് ; വധു അറുപത്തിയേഴുകാരിയായ ശാസ്ത്രജ്ഞ എലീന സുക്കോവ

ന്യൂയോർക്ക് : മാദ്ധ്യമമുതലാളിയും അമേരിക്കൻ വ്യാവസായ പ്രമുഖനുമായ റൂപർട്ട് മർഡോക്ക് വിവാഹിതനായി. 93 കാരനായ മർഡോക്ക് ശാസ്ത്രജ്ഞ എലീന സുക്കോവ(67)യെയാണ്…

2 hours ago

പുൽവാമയിലെ നിഹാമയിൽ വെടിവയ്പ്പ് ; പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുന്നു

ശ്രീന​ഗർ: ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. പുൽവാമയിലെ നിഹാമയിലാണ് വെടിവയ്പ്പ് നടക്കുന്നത്. പോലീസും സൈന്യവും ചേർന്ന് ഭീകരരെ നേരിടുകയാണെന്ന് ലഭ്യമാകുന്ന റിപ്പോർട്ട്.…

3 hours ago