കോട്ടയം: ചീട്ടുകളി സംഘത്തെ തെരഞ്ഞ് ഇരുനില കെട്ടിടത്തില്‍ കയറിയതിന് പിന്നാലെ നൈറ്റ് പട്രോളിങ്ങിനിടെ എസ്ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.കോട്ടയം രാമപുരം സ്റ്റേഷനിലെ ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. രാമപുരത്ത് പ്രൈവറ്റ് ബസ് സ്റ്റാന്ഡി്ന് സമീപമുള്ള ഇരുനില കെട്ടിടത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ചീട്ടുകളിച്ച് ബഹളം വെയ്ക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഡ്രൈവര്‍ക്കൊപ്പമാണ് ജോബി ജോര്‍ജ് സ്ഥലത്തെത്തിയത്.
ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി തുറക്കാന്‍ ജോബി ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ മുറി തുറക്കാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്ന് ചവിട്ടി തുറക്കുന്നതിനിടെ കാല്‍വഴുതി പിന്നിലേക്ക് വീഴുകയായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണ ജോബി ജോര്‍ജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ