Thursday, May 2, 2024
spot_img

മദ്യപിച്ചും ചീട്ടുകളിച്ചും ബഹളമുണ്ടാക്കിയ അന്യസംസ്ഥാന തൊഴിലാളികൾ വീണ്ടും ഭീഷണിയാകുന്നു; നൈറ്റ് പെട്രോളിങ്ങിനിടെ ചീട്ടുകളി സംഘവുമായി ഏറ്റുമുട്ടിയ എസ് ഐ ക്ക് കെട്ടിടത്തിൽ നിന്ന് വീണ് ദാരുണാന്ത്യം

കോട്ടയം: ചീട്ടുകളി സംഘത്തെ തെരഞ്ഞ് ഇരുനില കെട്ടിടത്തില്‍ കയറിയതിന് പിന്നാലെ നൈറ്റ് പട്രോളിങ്ങിനിടെ എസ്‌ഐ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു.കോട്ടയം രാമപുരം സ്റ്റേഷനിലെ ജോബി ജോര്‍ജ് (52) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. രാമപുരത്ത് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡി്‌ന് സമീപമുള്ള ഇരുനില കെട്ടിടത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ ചീട്ടുകളിച്ച് ബഹളം വെയ്ക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഡ്രൈവര്‍ക്കൊപ്പമാണ് ജോബി ജോര്‍ജ് സ്ഥലത്തെത്തിയത്.

ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി തുറക്കാന്‍ ജോബി ജോര്‍ജ് ആവശ്യപ്പെട്ടു. എന്നാല്‍ മുറി തുറക്കാന്‍ സംഘം തയ്യാറായില്ല. തുടര്‍ന്ന് ചവിട്ടി തുറക്കുന്നതിനിടെ കാല്‍വഴുതി പിന്നിലേക്ക് വീഴുകയായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണ ജോബി ജോര്‍ജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Latest Articles