India

സിക്കിമിൽ സ്ഥിതി രൂക്ഷം! മരണം 40 ആയി, 120 പേരെ കാണാതായി, 3000ത്തോളം വിനോദസഞ്ചാരികൾ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

ദില്ലി: സിക്കിമിലെ മിന്നൽ പ്രളയത്തിൽ 40-ഓളം പേർ കൊല്ലപ്പെടുകയും 120 പേരെ കാണാതാവുകയും ചെയ്‌തെന്ന് റിപ്പോർട്ട്. മൂവായിരത്തോളം വിനോദസഞ്ചാരികൾ സിക്കിമിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

നേപ്പാളിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനമാണ് സിക്കിമിലെ പ്രളയത്തിന് കാരണമായതെന്ന് സംശയമുണ്ട്. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. 11 പേർ മരണപ്പെട്ടതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. 40-ഓളം മരണങ്ങൾ സംഭവിച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും കൃത്യമായ റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച പുലർച്ചെ 1.30ന് ഉണ്ടായ പ്രളയത്തിൽ വടക്കൻ സിക്കിമിനെ സംസ്ഥാനത്തെ മറ്റുപ്രദേശങ്ങളിൽ നിന്ന് വേർപ്പെടുത്തി ജനജീവിതം അനിശ്ചിതത്വത്തിലാക്കി. പേമാരിയിൽ ഗ്ലേഷ്യൽ തടാകത്തിലെ ജലം കരകവിഞ്ഞൊഴുകി സമീപത്തെ റോഡുകൾക്കും വീടുകൾക്കുമൊപ്പം അണക്കെട്ട് തകരുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയുമായിരുന്നു.

anaswara baburaj

Recent Posts

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

36 mins ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

48 mins ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

1 hour ago

ദില്ലി മദ്യനയ അഴിമതിക്കേസ് ! ആം ആദ്മി പാർട്ടിയെയും പ്രതി ചേർത്ത് ഇഡി

ദില്ലി മദ്യനയ അഴിമതിക്കേസില്‍ സുപ്രധാന നീക്കവുമായി ഇഡി. കേസിൽ ആംആദ്മി പാര്‍ട്ടിയേയും പ്രതി ചേര്‍ത്തതായി അന്വേഷണ ഏജൻസി സുപ്രീംകോടതിയിൽ വ്യക്തമാക്കി.…

2 hours ago