The size of an airplane, a speed of over 30,000 kilometers per hour! NASA that the meteor will pass today towards the earth; More information as follows
വീണ്ടും ഉൽക്ക വരുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ മുന്നറിയിപ്പ്. ഭൂമിയെ ലക്ഷ്യമാക്കി, ഭൂമിക്ക് അരികിലൂടെ ഉൽക്ക കടന്നുപോകുമെന്നാണ് നാസ പറയുന്നത്. ഭൂമിയിൽ നിന്ന് 48 ലക്ഷം കിലോമീറ്റർ അകലെകൂടിയാകും ഇത് കടന്നുപോവുക എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഉൽക്ക ഭൂമിക്ക് ഭീഷണി സൃഷ്ടിക്കില്ലെന്നാണ് നാസയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിന്റെ വലിപ്പമുള്ള ഉൽക്ക, മണിക്കൂറിൽ 30,564 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിക്ക് വെല്ലുവിളി സൃഷ്ടിക്കാതെ കടന്നുപോകുമെന്ന് കരുതുന്നതിനാൽ ഇതിനെ അപടസാധ്യത കൂടിയ ഉൽക്കങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
അപ്പോളോ ഗ്രൂപ്പിൽപ്പെട്ട ഉൽക്കയാണിത്. ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഉൽക്കകളാണ് അപ്പോളോ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. 1930-ൽ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞൻ കാൾ റെയിൻമത്ത് കണ്ടുപിടിച്ച ഉൽക്കയ്‌ക്കാണ് അപ്പോളോ എന്ന പേരിട്ടത്. സമാന രീതിയിൽ കഴിഞ്ഞ വർഷം ഭൂമിയെ ഇടിക്കാനെത്തിയ ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കുന്ന ദൗത്യം നടത്തിയിരുന്നു. ഇരട്ട ഛിന്നഗ്രഹ റീഡയറക്ഷൻ ടെസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. വെൻഡിംഗ് മെഷീനോളം വലിപ്പമുള്ള പേടകമാണ് ഡിമോർഫോസിൽ എന്ന ഛിന്നഗ്രഹത്തിൽ നാസ ഇടിപ്പിച്ചത്.
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…
ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…