Sunday, April 28, 2024
spot_img

വിമാനത്തിന്റെ വലുപ്പം, മണിക്കൂറിൽ 30,000ലധികം കിലോമീറ്റർ വേഗത! ഭൂമിയെ ലക്ഷ്യമാക്കി ഉൽക്ക ഇന്ന് കടന്നുപോകുമെന്ന് നാസ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ

വീണ്ടും ഉൽക്ക വരുന്നതായി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ മുന്നറിയിപ്പ്. ഭൂമിയെ ലക്ഷ്യമാക്കി, ഭൂമിക്ക് അരികിലൂടെ ഉൽക്ക കടന്നുപോകുമെന്നാണ് നാസ പറയുന്നത്. ഭൂമിയിൽ നിന്ന് 48 ലക്ഷം കിലോമീറ്റർ അകലെകൂടിയാകും ഇത് കടന്നുപോവുക എന്നാണ് റിപ്പോർട്ട്. എന്നാൽ ഈ ഉൽക്ക ഭൂമിക്ക് ഭീഷണി സൃഷ്ടിക്കില്ലെന്നാണ് നാസയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിന്റെ വലിപ്പമുള്ള ഉൽക്ക, മണിക്കൂറിൽ 30,564 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിക്ക് വെല്ലുവിളി സൃഷ്ടിക്കാതെ കടന്നുപോകുമെന്ന് കരുതുന്നതിനാൽ ഇതിനെ അപടസാധ്യത കൂടിയ ഉൽക്കങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

അപ്പോളോ ഗ്രൂപ്പിൽപ്പെട്ട ഉൽക്കയാണിത്. ഭൂമിക്ക് അരികിലൂടെ കടന്നുപോകുന്ന ഉൽക്കകളാണ് അപ്പോളോ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. 1930-ൽ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞൻ കാൾ റെയിൻമത്ത് കണ്ടുപിടിച്ച ഉൽക്കയ്‌ക്കാണ് അപ്പോളോ എന്ന പേരിട്ടത്. സമാന രീതിയിൽ കഴിഞ്ഞ വർഷം ഭൂമിയെ ഇടിക്കാനെത്തിയ ഛിന്നഗ്രഹത്തെ വ്യതിചലിപ്പിക്കുന്ന ദൗത്യം നടത്തിയിരുന്നു. ഇരട്ട ഛിന്നഗ്രഹ റീഡയറക്ഷൻ ടെസ്റ്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. വെൻഡിംഗ് മെഷീനോളം വലിപ്പമുള്ള പേടകമാണ് ഡിമോർഫോസിൽ എന്ന ഛിന്നഗ്രഹത്തിൽ നാസ ഇടിപ്പിച്ചത്.

Related Articles

Latest Articles