Kerala

ഗുണ്ടാ മാഫിയ ബന്ധത്തെത്തുടർന്ന് പോലീസുകാരെ സ്ഥലം മാറ്റിയ സംഭവം ;കൂടുതൽ പേർ കുടുങ്ങും …! മംഗലപുരം സ്റ്റേഷനിലെ ഫയലുകൾ നേരിട്ട് പരിശോധിച്ച് എസ്.പി

തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തെത്തുടർന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ സംഭവത്തിൽ കൂടുതൽ പേർക്ക് കുരുക്ക് വീഴാനിടയുണ്ടെന്ന് എസ് പി വ്യക്തമാക്കി.ആരോപണം ഉയർന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി.ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. പിടിച്ചുപറി കേസുകളും സാമ്പത്തിക , തൊഴിൽ തട്ടിപ്പ് തർക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്.പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും.

ആരോപണം ഉയരുന്ന പോലീസുകാർക്കെതിരെ വരും ദിവസങ്ങളിലും നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലൻസും പരാതികൾ പരിശോധിക്കുന്നുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഗുണ്ടകളുടെ മദ്യപാന സദസിലുണ്ടായിരുന്ന രണ്ട് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടില്ല. ഇവർക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് വിവരം.

anaswara baburaj

Recent Posts

പഞ്ചാബിലും ബിജെപി മേൽകൈ !എഎപി തീർന്നു

പഞ്ചാബിൽ എഎപി തീർന്നു, തിരിച്ചടി നൽകി നേതാക്കൾ, കൂട്ടത്തോടെ ബിജെപിയിലേക്ക്

4 mins ago

പൂഞ്ചില്‍ ആക്രമണം നടത്തിയവരില്‍ മുന്‍ പാക് സൈനിക കമാന്‍ഡോയും; തീവ്രവാദികളുടെ ചിത്രങ്ങള്‍ പുറത്ത്

ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരുടെ ആദ്യ ഫോട്ടോകള്‍ പുറത്തു വന്നു. മെയ് നാലിനു നടന്ന…

17 mins ago

സ്പോൺസർ ആര് ? ഉത്തരമില്ലാതെ സിപിഎം ! വിദേശയാത്രയിൽ വിവാദം മുറുകുന്നു

മുഖ്യമന്ത്രിയുടെ വിദേശയാത്ര ചെലവ് ആരുവഹിക്കുന്നു ? ഈ ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം I MUHAMMED RIYAZ

1 hour ago

സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു ; വിടവാങ്ങിയത് യോദ്ധ, ഗന്ധർവ്വം തുടങ്ങിയ ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച പ്രതിഭാശാലി

പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ സംഗീത് ശിവന്‍ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.അണുബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആരോഗ്യനില…

2 hours ago

സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ ദില്ലി എയിംസിൽ നിന്നും വിദഗ്ധോപദേശം തേടി സിബിഐ ; പ്രതികളുടെ ജാമ്യഹർജി കോടതി വെള്ളിയാഴ്ച പരിഗണിക്കും

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാ‍ർഥന്റെ മരണകാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ അന്വേഷണം സംഘം ദില്ലി എയിംസിൽ നിന്നും വിദ​ഗ്ധോപദേശം…

2 hours ago