ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ.എൻ ഷംസീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം.വി ഗോവിന്ദൻ തയാറാകണം. കൂടാതെ, ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, കെ.സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മിത്ത് വിവാദത്തിൽ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാദം. ആരും ഒന്നും തിരുത്തിയിട്ടില്ല. സ്‌പീക്കർ എ.എൻ ഷംസീർ പറഞ്ഞത് ശരിയാണെന്നും സ്‌പീക്കറുടെ പേര് നഥൂറാം ഗോഡ്‌സെ എന്നായിരുന്നുവെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെയെന്നുമായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…