Tuesday, May 14, 2024
spot_img

സ്പീക്കർ മാപ്പ് പറയണം; ഇല്ലെങ്കിൽ വർഗീയ വാദിയെന്ന് വിലയിരുത്തും; എം വി ഗോവിന്ദന് ഓർമ്മക്കുറവെന്നും വി മുരളീധരൻ

ഗണപതിയെ മിത്ത് എന്ന് വിളിച്ച സ്പീക്കർ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാപ്പ് പറഞ്ഞില്ലെങ്കിൽ സ്പീക്കർ എ.എ​ൻ ഷം​സീറിനെ വർഗീയ വാദിയാണെന്ന് വിലയിരുത്തുമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഓർമ്മക്കുറവുണ്ടെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.

അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാൻ എം.വി ഗോവിന്ദൻ തയാറാകണം. കൂടാതെ, ഷംസീർ സ്പീക്കറായിരിക്കുന്നതിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി, കെ.സുരേന്ദ്രൻ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, മിത്ത് വിവാദത്തിൽ സിപിഐഎം നിലപാട് തിരുത്തിയിട്ടില്ലെന്നാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ വാദം. ആരും ഒന്നും തിരുത്തിയിട്ടില്ല. സ്‌പീക്കർ എ.എൻ ഷംസീർ പറഞ്ഞത് ശരിയാണെന്നും സ്‌പീക്കറുടെ പേര് നഥൂറാം ഗോഡ്‌സെ എന്നായിരുന്നുവെങ്കിൽ കെ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനെയെന്നുമായിരുന്നു മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പ്രതികരണം.

Related Articles

Latest Articles