ഇന്ത്യൻ പുരുഷ ടീം
സൂറിച്ച് : ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 99-ാം സ്ഥാനത്ത്. ഇന്ന് പുറത്തുവിട്ട റാങ്കിങ് പട്ടികയിലാണ് ഇന്ത്യ ഒരു സ്ഥാനം കൂടി മെച്ചപ്പെടുത്തിയത്. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്, സാഫ് ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളാണ് റാങ്കിങ്ങിൽ മുന്നോട്ടു പോകാൻ ഇന്ത്യയെ സഹായിച്ചത്. 1208.69 പോയന്റുമായാണ് ഇന്ത്യ 99-ാം സ്ഥാനത്തെത്തിയിരിക്കുന്നത്. 1996 ഫെബ്രുവരിയില്‍ 94-ാം സ്ഥാനത്തെത്തിയതാണ് ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം. അതെ സമയം അതേസമയം അര്‍ജന്റീന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫ്രാന്‍സ്, ബ്രസീല്‍, ഇംഗ്ലണ്ട്, ബെല്‍ജിയം, ക്രൊയേഷ്യ, നെതര്‍ലന്‍ഡ്‌സ്, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍ എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളില്‍.
99-ാം റാങ്ക് ഉറപ്പിച്ചതോടെ ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ നറുക്കില്‍ ഇന്ത്യ പോട്ട് 2 ഉറപ്പിച്ചു. നാല് പോട്ടുകളായി ടീമുകളെ തിരിച്ചതിന് ശേഷമാണ് യോഗ്യത റൗണ്ടുകളുടെ ഗ്രൂപ്പുകള്‍ നറുക്കെടുക്കുന്നത്. ഇതില്‍ കരുത്തരുള്ള പോട്ട് 2-ല്‍ ഇന്ത്യ ഉള്‍പ്പെടുമെന്നാണ് കരുതുന്നത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…