International

കോവിഡ് വ്യാപനം പിടിമുറുക്കി; ചൈനയിൽ ലോക്ക്ഡൗൺ, ഭക്ഷണം കിട്ടാതെ വലഞ്ഞ് ജനം

ബെയ്‌ജിങ്‌: ചൈനയില്‍ കോവിഡ്‌ വ്യാപനം പിടിമുറുക്കുന്നു. ഈ സാഹചര്യത്തിൽ നിയന്ത്രണത്തിനായി ചൈനയിൽ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. എന്നാൽ ലോക്ക്ഡൗൺ മേഖലയിലെ ജനങ്ങള്‍ ഭക്ഷണവും മറ്റ്‌ അവശ്യവസ്‌തുക്കളും കിട്ടാതെ വലയുന്നതായി റിപ്പോര്‍ട്ട്‌. 30 മേഖലകളിലെ ലക്ഷക്കണക്കിനു ആളുകള്‍ക്കാണ്‌ വീടുകളില്‍ തന്നെ ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌.

ചൈനയിൽ 15 ദിവസമായി ലോക്ക്ഡൗൺ തുടരുകയാണ്. ദിവസങ്ങള്‍ക്കു മുമ്പു തന്നെ അരിയും മുട്ടയുമെല്ലാം തീര്‍ന്നു. കുട്ടികള്‍ക്ക് നല്‍കാന്‍ പാലുമില്ല. പടിഞ്ഞാറന്‍ സിന്‍ജിയാങ്‌ പ്രവിശ്യയിലെ ഒരു താമസക്കാരന്‍ ഭക്ഷണമില്ലെന്ന് പരാതിപ്പെട്ടു. ഒക്‌ടോബറില്‍ ചൈനീസ്‌ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുടെ മീറ്റിംഗ് നടക്കുകയാണ്. എന്നാൽ ഇതിന് മുൻപായി കോവിഡ് വ്യാപനം തടയുകയാണ്‌ അധികൃതരുടെ ലക്ഷ്യം.

ഏതാനും കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട്‌ ചെയ്യുന്നതെങ്കിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക എന്ന നയമാണു ചൈന പിന്തുടരുന്നത്‌. തിങ്കളാഴ്‌ച ചൈനയിലാകെ 949 പുതിയ കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

Meera Hari

Recent Posts

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

21 mins ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

1 hour ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

1 hour ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

1 hour ago

സ്വാതി മലിവാളിൻ്റെ പരാതി; കെജ്‌രിവാളിന്റെ പി.എ ബിഭവ് കുമാറിനെതിരെ കേസെടുത്ത് പോലീസ്

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…

2 hours ago

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…

2 hours ago