തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളോടും പ്രതിലോമ ശക്തികളോടും തലമുറകൾ നീണ്ടുനിന്ന വലിയ പോരാട്ടം നടത്തേണ്ടിവന്ന പുണ്യ നാഗരിയാണ് അയോദ്ധ്യ. ശ്രീരാമൻറെ രാവണവധത്തിനു ശേഷമുള്ള തിരിച്ചു വരവിനു ശേഷമോ വൈദേശിക ആക്രമണകാരിയുടെ സർവ്വതും നശിപിച്ച പടയോട്ടത്തിനു ശേഷമോ, തെണ്ണൂറുകളിൽ തുടങ്ങിയ രാമ ജന്മഭൂമി പോരാട്ടങ്ങൾക്ക് ശേഷമോ അയോദ്ധ്യയുടെ പ്രതിരോധം അവസാനിക്കുന്നില്ല. അയോദ്ധ്യ എന്ന പുണ്യനഗരിയുടെ ചെറുത്തുനിൽപ്പിന്റെ കഥപറയുന്ന ചരിത്ര നോവൽ “ദി സ്റ്റോറി ഓഫ് അയോദ്ധ്യ” യുടെ പ്രകാശനം നടന്നു. യുവ സംവിധായകനും എഴുത്തുകാരനുമായ യദു വിജയകൃഷ്ണനാണ് ഗ്രന്ഥകർത്താവ്. തിരുവനന്തപുരത്ത് അനന്തപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ ഇന്നലെ നടന്ന ചടങ്ങിൽ ഭാരതീയ ജനതാ പാർട്ടി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി പുസ്തകം പ്രകാശനം ചെയ്തു. ജന്മഭൂമി എഡിറ്റർ ശ്രീകുമാർ ആദ്യ പ്രതി ഏറ്റുവാങ്ങി. ബിജെപി മുൻ സംസ്ഥാനാദ്ധ്യക്ഷൻ കെ രാമൻപിള്ള രാഷ്ട്രീയ നിരീക്ഷകൻ രഞ്ജിത്ത് ജി കാഞ്ഞിരത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചരിത്ര കഥാപാത്രങ്ങളടങ്ങുന്ന ഒരു ഇംഗ്ലീഷ് നോവലാണ് ”ദി സ്റ്റോറി ഓഫ് അയോദ്ധ്യ”. തിന്മയുടെ പ്രതീകമായ രാവണനുമായുള്ള രാമന്റെ യുദ്ധം, മധ്യകാലഘട്ടത്തിലെ ബാബറിന്റെയും കൂട്ടാളികളുടെയും ആക്രമണത്തിനെതിരെയുള്ള അയോദ്ധ്യയുടെ ചെറുത്ത് നിൽപ്പ്, തൊണ്ണൂറുകളിലെ രാമജന്മഭൂമിക്കുവേണ്ടിയുള്ള ഐതിഹാസിക പോരാട്ടം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് ചരിത്ര നോവലിന്റെ ഘടന. പല നൂറ്റാണ്ടുകളിലുള്ള കഥാപാത്രങ്ങളും, അതിലെ രാഷ്ട്രീയം, യുദ്ധം, ചരിത്രം, കലാപം തുടങ്ങി എല്ലാം ചേർത്ത് ഒരുക്കിയ ഒരു കഥയാണ് ”ദി സ്റ്റോറി ഓഫ് അയോദ്ധ്യ”. അതേസമയം കഥയിലെ കഥാപാത്രങ്ങളിൽ ഒരാളായി ആർക്കിയോളജിസ്റ്റ് പത്മശ്രീ കെ കെ മുഹമ്മദ് ഇതിൽ കഥാപാത്രമായി എത്തുന്നുണ്ട്. അയോദ്ധ്യയിൽ ഖനനം നടത്തി ക്ഷേത്രം ഉണ്ടെന്ന് തെളിയിച്ച ആർക്കിയോളജി ടീമിലെ അംഗം കൂടിയാണ് കെ കെ മുഹമ്മദ്. ഗരുഡാ ബുക്‌സാണ് പ്രസാധകർ. ഗരുഡാ ബുക്‌സിന്റെ വെബ്‌സൈറ്റിൽ ഓൺലൈനായി പുസ്തകം ലഭ്യമാണ്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…