Kerala

വയനാടൻ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദ്യസ്ഥമാക്കിയ കഥാകാരി ! മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി പി.വത്സല വിടവാങ്ങി

കോഴിക്കോട് : പ്രശസ്‌ത സാഹിത്യകാരി പി.വത്സല (വത്സലടീച്ചർ) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് കോഴിക്കോട് മുക്കത്തായിരുന്നു അന്ത്യം. തന്റെ നോവലായ നെല്ലിലൂടെ ആദിവാസി ജീവിതങ്ങളെ പ്രമേയമാക്കി മലയാള സാഹിത്യരംഗത്ത് ഗംഭീര പ്രതിധ്വനിയുണ്ടാക്കിയ സാഹിത്യകാരിയാണ് ഇന്നലെ രാത്രിയോടെ വിടവാങ്ങിയത്.

1938 ഏപ്രിൽ നാലിന് കോഴിക്കോട് ജനിച്ച വത്സല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പലായാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. കേരള സാഹിത്യ സമിതി അധ്യക്ഷ, തപസ്യയുടെ രക്ഷാധികാരി, സാഹിത്യപ്രവർത്തക, സഹകരണ സംഘo ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പി.വത്സലയുടെ നോവലായ നെല്ല്, എസ്.എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് പിന്നീട് സിനിമയാക്കിയിരുന്നു. സി.വി കുഞ്ഞിരാമൻ സ്‌മാരക സാഹിത്യ അവാർഡ്, മുട്ടത്തുവർക്കി അവാർഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങളും നേടി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, 2021ൽ എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ പി വത്സല നേടിയിട്ടുണ്ട്. കൂടാതെ, മലയാളത്തിലെ പ്രമുഖ എഴുത്തുകാർക്കുള്ള സഞ്ജയൻപുരസ്‌കാരം 2018 ൽ പി.വത്സലയ്ക്ക് നൽകി തപസ്യ കലാ സാഹിത്യ വേദി ആദരിച്ചിരുന്നു.

ഇരുപത് നോവലുകൾ, 300ഓളം ചെറുകഥകൾ, ബാലസാഹിത്യകൃതികൾ, യാത്രാവിവരണം, ജീവചരിത്രം എന്നിങ്ങനെ സാഹിത്യരചനയിലെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകി. തകർച്ച, ആഗ്നേയം, നെല്ല്, നിഴലുറങ്ങുന്ന വഴികൾ, എന്റെ പ്രിയപ്പെട്ട കഥകൾ, ഗൗതമൻ, മരച്ചോട്ടിലെ വെയിൽചീളുകൾ, മലയാളത്തിന്റെ സുവർണ്ണകഥകൾ, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകൾ, മൈഥിലിയുടെ മകൾ, പേമ്പി, ആദി ജലം, കൂമൻ കൊല്ലി, വിലാപം, നിഴലുറങ്ങുന്ന വഴികൾ, വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ, പോക്കുവെയിൽ പൊൻവെയിൽ, എരണ്ടകൾ എന്നിവ പ്രധാന കൃതികളാണ്.

anaswara baburaj

Recent Posts

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

42 mins ago

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|

1 hour ago

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

2 hours ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

2 hours ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

2 hours ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

2 hours ago