സർട്ടിഫിക്കറ്റ് വാങ്ങാൻ നൃത്തം ചെയ്തെത്തുന്ന ഹഫ്‌സ അബ്ദു റഹ്‌മാൻ, പ്രിൻസിപ്പൽ മടക്കി അയക്കുന്നു
അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ ‘ദി ഫിലാഡെല്‍ഫിയ ഹൈസ്‌കൂള്‍ ഓഫ് ഗേള്‍സി’-ലെ വിദ്യാര്‍ഥിനായായ ഹഫ്‌സ അബ്ദു റഹ്‌മാനാണ് ദുരനുഭവം നേരിട്ടത്. ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ ചടങ്ങിനിടെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാനായി പേര് വിളിച്ചപ്പോള്‍ നൃത്തം ചെയ്തെത്തിയ കുട്ടിക്ക് സർട്ടിഫിക്കറ്റ് നൽകാതെ പ്രിന്‍സിപ്പൽ അപമാനിച്ചു. കൈയില്‍ പൂച്ചെണ്ടും പിടിച്ചുള്ള ഹഫ്‌സ അബ്ദു റഹ്‌മാൻ എന്ന വിദ്യാർത്ഥിനിയുടെ നൃത്തം സദസ് ആസ്വദിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ലിസ മെസിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ വിദ്യാർത്ഥിനിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അത് നിലത്തുവെച്ചു. തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹഫ്‌സ ഇത് ചോദ്യം ചെയ്‌തെങ്കിലും പ്രിന്‍സിപ്പല്‍ നിലപാടിൽ നിന്ന് പിന്നോട്ട് പോയില്ല. പിന്നീട് ചടങ്ങിന് ശേഷം ഹഫ്‌സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ അമേരിക്കയിലെ വാര്‍ത്താ ചാനലുകളില്‍ സംഭവം ചര്‍ച്ചയാകുകയും ചെയ്തു. പിന്നാലെ ഫിലാഡെല്‍ഫിയയിലെ സ്‌കൂള്‍ ഡിസ്ട്രിക്ട് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായെത്തി. കുട്ടികളുടെ ഇത്തരത്തിലുള്ള സന്തോഷ നിമിഷങ്ങള്‍ തടഞ്ഞുവെച്ചത് അംഗീകരിക്കാനാകില്ലെന്നും എല്ലാ വിദ്യാർത്ഥികളോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കാര്യം ഗൗരവത്തോടെ കാണുമെന്നും സ്‌കൂള്‍ അധികൃതർ വ്യക്തമാക്കി.
സ്‌കൂളിലെ രണ്ട് അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ സംഭവശേഷം ഹഫ്‌സയുടെ വീട്ടിലെത്തി രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു. തന്റെ ഏറ്റവും നല്ല നിമിഷങ്ങളാണ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയതെന്നും ഇനി ഒരിക്കലും അത് തിരിച്ചുകിട്ടില്ലെന്നും താന്‍ അപമാനിതയായെന്നും ചടങ്ങിന്റെ ബാക്കി തനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ഹഫ്‌സ പറഞ്ഞു . എന്നാൽ സ്‌കൂളിലെ നിയമം അനുസരിച്ച് നൃത്തം ചെയ്യാന്‍ പാടില്ല. അത് ഹഫ്‌സ ലംഘിക്കുകയായിരുന്നുവെന്നുമാണ് ഉയരുന്ന മറുവാദം.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…