Kerala

അഭ്രപാളികളിൽ അസംബന്ധം വിളമ്പിയാൽ മറുപടിയും സ്‌ക്രീനിൽ തന്നെ; ഗോദ്ര കൂട്ടക്കൊലയുടെ വസ്തുതകൾ വരച്ചുകാട്ടുന്ന ചിത്രമായ സബർമതി റിപ്പോർട്ടിന്റെ, തത്വമയി ഒരുക്കുന്ന സൗജന്യ പ്രദർശനം ഇന്ന്; വൈകുന്നേരം ആറുമണിക്ക് നിറഞ്ഞ സദസിൽ പ്രദർശനം

തിരുവനന്തപുരം: അഭ്രപാളികളിൽ മതവിദ്വേഷം ഉണ്ടാക്കുന്നവിധം ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള നുണ പ്രചാരണം നടത്തുന്നവർക്ക് തത്വമയിയുടെ മറുപടി ഇന്ന്. ഗോദ്ര കലാപത്തിന്റെ വസ്തുതകൾ വരച്ചുകാട്ടുന്ന ചിത്രമായ ദി സബർമതി റിപ്പോർട്ട് തിങ്കളാഴ്‌ചയും ചൊവ്വാഴ്ചയും തിരുവനന്തപുരം ഏരീസ് പ്ലെക്സിൽ സൗജന്യമായി പ്രദർശിപ്പിക്കും. വൈകുന്നേരം ആറു മണിക്കാണ് പ്രദർശനം. വിശിഷ്ട വ്യക്തികൾ അടങ്ങുന്ന നിറഞ്ഞ് സദസ്സിൽ പ്രദർശനം നടക്കും. പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കകം രണ്ട് പ്രദർശനങ്ങളുടെയും സീറ്റുകളുടെ റിസർവേഷൻ പൂർത്തിയായിരുന്നു.

2002 ലെ ഗുജറാത്ത് കലാപത്തിലേക്ക് നയിച്ച ഗോദ്ര കൂട്ടക്കൊലയുടെ വസ്തുതകൾ വരച്ചികാട്ടുന്ന ചിത്രമാണ് ദി സബർമതി റിപ്പോർട്ട്. ധീരജ് സർണ്ണ സംവിധാനം ചെയ്ത ചിത്രം 2024 നവമ്പറിലാണ് പ്രദർശനത്തിന്ന് എത്തിയത്. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള നുണകളും അർദ്ധസത്യങ്ങളും പ്രചരിപ്പിക്കാനുള്ള ഗൂഢനീക്കങ്ങൾ വിവാദമായ പശ്ചാത്തലത്തിലാണ് തത്വമയി ചിത്രത്തെ തിരികെ തീയറ്ററുകളിൽ എത്തിക്കുകയായിരുന്നു.

കശ്‌മീർ പണ്ഡിറ്റുകളുടെ സഹനത്തിന്റെ ചരിത്രം പറയുന്ന ദി കശ്‌മീർ ഫയൽസ്, ലവ് ജിഹാദിന്റെ ഞെട്ടിക്കുന്ന വസ്തുതകൾ വരച്ചുകാട്ടുന്ന കേരള സ്റ്റോറി, മലബാർ കലാപത്തിന്റെ ചരിത്രം വരച്ചുകാട്ടുന്ന പുഴ മുതൽ പുഴ വരെ തുടങ്ങിയ ചിത്രങ്ങളുടെ സൗജന്യ പ്രദർശനം തത്വമയി നേരത്തെ നടത്തിയിരുന്നു. ഈ ചിത്രങ്ങൾക്കെതിരെ കേരളത്തിൽ ചിലകേന്ദ്രങ്ങൾ നീക്കങ്ങൾ നടത്തിയപ്പോഴാണ് തത്വമയി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സൗജന്യ പ്രദർശനം നടത്തിയത്.

Kumar Samyogee

Recent Posts

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

26 minutes ago

പ്രതിസന്ധിയിൽ ചേർത്ത് പിടിച്ചവരെ തിരിച്ചറിഞ്ഞ് മുനമ്പത്തെ ജനങ്ങൾ ! സമരഭൂമിയിൽ താമര വിരിഞ്ഞു; ബിജെപിയ്ക്ക് മിന്നും വിജയം

കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻ‌ഡി‌എ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…

31 minutes ago

മെസ്സിയുടെ കൊൽക്കത്ത സന്ദർശനം !10 മിനിറ്റിനുള്ളിൽ ഗ്രൗണ്ടിൽ നിന്ന് മടങ്ങി താരം; പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘർഷം; അന്വേഷണത്തിന് ഉത്തരവിട്ട് മമത ബാനർജി

കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…

36 minutes ago

ഭാരതത്തിൻ്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേർക്കുമെന്ന് വീരവാദം!! ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധൻ ഉസ്മാൻ ഹാദിയ്ക്ക് അജ്ഞാതരുടെ വെടിയേറ്റു; വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ

ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…

42 minutes ago

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

19 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

19 hours ago