Science

സൂര്യനെ ചന്ദ്രൻ പൂർണമായും മറച്ചു; അൻപത് വ‍ര്‍ഷത്തിനിടയിലെ ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം അവസാനിച്ചു; അപൂർവ്വമായ ആകാശ ദൃശ്യവിരുന്ന് ഭൂമിയിൽ നിന്ന് കണ്ട് ആസ്വദിച്ചത് ആയിരങ്ങൾ

അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം അവസാനിച്ചു. ഇന്ത്യൻ സമയം രാത്രി 9:12ന് ആരംഭിച്ച ഗ്രഹണം പുലർച്ചെ രണ്ടര വരെ നീണ്ടു നിന്നു. വടക്കൻ അമേരിക്കൻ രാജ്യങ്ങളിലാണ് ഗ്രഹണം ദൃശ്യമായത്. യുഎസ്, കാനഡ, മെക്സിക്കോ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്ന് അപൂർവ്വമായ ആകാശ ദൃശ്യവിരുന്നിന് ആയിരങ്ങളാണ് സാക്ഷികളായത്. ഇന്ത്യയടക്കം ഏഷ്യൻ രാജ്യങ്ങളിൽ നിന്നും മറ്റുമായി ലക്ഷക്കണക്കിനാളുകൾ നാസയുടെ യു ട്യൂബ് പേജിലൂടെയും ഗ്രഹണം വീക്ഷിച്ചു.

2017 ന് ശേഷം ആദ്യമായാണ് അമേരിക്കയിൽ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായത്. ഇനി 2026 ഓഗസ്റ്റ് 12 ന് ആകും അടുത്ത സമ്പൂർണ്ണ ഗ്രഹണം. ഇത് അൻ്റാർട്ടിക് മേഖലയിലാകും ദൃശ്യമാവുക. 2031 മെയ് 21ന് ആകും ഇന്ത്യയിൽ നിന്ന് സൂര്യഗ്രഹണം വ്യക്തമായി കാണാനാവുക എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

anaswara baburaj

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

4 hours ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

5 hours ago