Science

ചരിത്രം സൃഷ്ടിച്ചു! ഒടുവിൽ പരാജയത്തിലേക്ക്? ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ അമേരിക്കൻ ബഹിരാകാശ പേടകം ചരിഞ്ഞ് വീണു?

വാഷിംഗ്ടൺ: അര നൂറ്റാണ്ടിന് ശേഷം ചന്ദ്രനിലെത്തിയ അമേരിക്കൻ ബഹിരാകാശ പേടകമായ ഒഡീഷ്യസ് ലാൻഡിംഗിനിടെ മറിഞ്ഞ് വീണതായി കണ്ടെത്തൽ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് പേടകത്തെ കണ്ടെത്തിയിരിക്കുന്നത്. ചരിഞ്ഞിട്ടുണ്ടെങ്കിലും ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറാൻ പേടകത്തിന് സാധിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. അര നൂറ്റാണ്ടിന് ശേഷം ചന്ദ്രനിൽ എത്തിയ അമേരിക്കയുടെ സ്വകാര്യ ബഹിരാകാശ പേടകം കൂടിയാണ് ഒഡീഷ്യസ്.

വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4:30നാണ് ഒഡീഷ്യസ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് ഏതാണ്ട് 300 കിലോമീറ്റർ അകലെ മൽപോർട്ട് എ എന്ന ഗർത്തത്തിലാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. എന്നാൽ, ലാൻഡിംഗിന്റെ അവസാന മിനിറ്റുകളിൽ പേടകവുമായുള്ള ആശയവിനിമയം നഷ്ടമാകുകയായിരുന്നു. തുടർന്ന് ബാക്കപ്പ് ഗൈഡൻസ് സംവിധാനത്തിലേക്ക് മാറുകയും, മിനിറ്റുകൾക്ക് ശേഷം ആശയവിനിമയം പുനസ്ഥാപിക്കുകയുമായിരുന്നു.

പേടകം ഒരു വശത്തേക്ക് ചരിഞ്ഞതിനാൽ സോളാർ പാനലുകളെല്ലാം മുകളിലേക്ക് തിരിഞ്ഞാണ് നിൽക്കുന്നത്. പേടകത്തിലെ ആന്റിനകൾ താഴേക്ക് തിരിഞ്ഞു കിടക്കുന്നതിനാൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല. അതേസമയം, നാസയുടെ ലൂണാർ റിക്കനൈസൻസ് ഓർബിറ്റർ ഉപയോഗിച്ച് ഒഡീസിയയുടെ ചിത്രം പകർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത് ഒരാഴ്ചക്കകം പൂർത്തിയായേക്കുമെന്നാണ് വിലയിരുത്തൽ.

anaswara baburaj

Recent Posts

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

42 mins ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

1 hour ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

2 hours ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

3 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

4 hours ago