ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിച്ചത്. അതേസമയം നടപടികൾ കഴിയുന്നത്ര വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു, വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി അനുവദിച്ചിരുന്ന സമയ പരിധി ജൂലായ് 31 ന് അവസാനിച്ചിരുന്നു.
വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കുടുതല്‍ സമയംവേണമെന്ന വിചാരണക്കോടതി ജഡ്ജിയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. വിചാരണ പ്രോസിക്യുഷന്‍ അനന്തമായി നീട്ടി കൊണ്ട് പോകുക ആണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി സമയം വേണമെന്നായിരുന്നു വിചാരണക്കോടതിയുടെ ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വര്‍ഗീസ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയിരുന്നു.
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…
ഭാരതത്തിന്റെ സമുദ്ര സുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും ഒരു പുതിയ യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്യപ്പെട്ടിരിക്കുകയാണ്.…
വെനിസ്വലയ്ക്ക് ശേഷം അമേരിക്കൻ ഡീപ്പ് സ്റ്റേറ്റ് ഭാരതത്തെ ലക്‌ഷ്യം വെച്ച് ഗൂഢ നീക്കങ്ങൾ നടത്തുന്നുവോ ? ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ…
2026 തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന ഘട്ടത്തിൽ തമിഴ്‌നാട്ടിൽ ഡി എം കെ വീണ്ടും ഹിന്ദി വിരുദ്ധ പ്രക്ഷോഭം എന്ന…
ദില്ലി: ശ്വാസതടസ്സത്തെത്തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെ ദില്ലിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ…
ഭാരതത്തിന്റെ സാംസ്കാരിക ചരിത്രത്തിലും തമിഴ് സാഹിത്യത്തിലും അതിപുരാതന കാലം മുതൽ ചർച്ച ചെയ്യപ്പെടുന്ന വിസ്മയിപ്പിക്കുന്ന ഒരു വിഷയമാണ് കുമരി കണ്ഡം.…