The suspect, who broke into the house after letting the pet dog loose, was not caught even after 24 hours
കൊല്ലം: വടിവാളും വളർത്തുനായയുമായി വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതിയെ 24 മണിക്കൂർ കഴിഞ്ഞും പിടികൂടാനാവാതെ പോലീസ്. പ്രതി സജീവ് വീട്ടിൽ തന്നെയുണ്ട്. പുറത്തിറങ്ങാതെ പിടിക്കാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. വീടിന്റെ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ് നായയെ അഴിച്ചുവിട്ടിട്ടുണ്ട് ആയതിനാൽ വീട്ടിനുള്ളിൽ പ്രവേശിക്കാൻ സാധിക്കുന്നില്ല. പ്രതിയെ പിടികൂടാനാകാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇന്നലെയാണ് വടിവാളും വളര്‍ത്തുനായയുമായി സജീവ് എന്ന യുവാവ് കിഴക്കുംഭാഗത്ത് സുപ്രഭയെന്ന സ്ത്രീ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയത്. വടിവാളേന്തി, വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ വീട്ടമ്മ ഓടി അകത്തൊളിക്കുകയായിരുന്നു.ഇവർ താമസിക്കുന്ന സ്ഥാലം തന്റെ അച്ഛൻ വാങ്ങിയ വസ്തുവിലെന്നാണ് സജീവന്റെ വാദം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു
വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ സ്വന്തം വീട്ടിലേക്ക് പോവുകയും ഗേറ്റ് പൂട്ടി നായയെ അഴിച്ചുവിടുകയുമാണിയാൾ ചെയ്തത്. ഇതുമൂലം പോലീസുകാർക്ക് വീട്ടിനുള്ളിൽ കയറാനാകാതെ തിരികെ പോവുകയാണ് ചെയ്തത്. ഇന്ന് രാവിലെയും പോലീസുകാർ വീട്ടിൽ എത്തിയിരുന്നു അപ്പോഴും ഇയാൾ ഗേറ്റ് പൂട്ടി നായയെ അഴിച്ചു വിട്ടിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…