Kerala

പി ടി സെവനെ പിടികൂടാൻ ദൗത്യസംഘം റെഡി!;സാഹചര്യം ഒത്താൽ നാളെ തന്നെ വെടിവയ്ക്കും

പാലക്കാട്: ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങി വിലസുന്ന പി ടി സെവനെ പിടിക്കാൻ ദൗത്യസംഘം
സജ്ജം.അഞ്ച് സംഘങ്ങൾ ആയുള്ള ദൗത്യത്തിന്റെ അന്തിമ രൂപ രേഖ തയ്യാറാക്കി.സാഹചര്യം ഒത്താൽ നാളെ തന്നെ മയക്കുവെടി വെച്ചേക്കും.

വയനാട്ടിൽ നിന്നുള്ള 26 അംഗ ദൗത്യസംഘം ധോണി ക്യാമ്പിൽ എത്തി. മൂന്നാമത്തെ കുങ്കിയാന സുരേന്ദ്രനെ പുലർച്ചെയോടെയാണ് ധോണിയിൽ എത്തിച്ചത്. ഇതുവരെയുള്ള ഒരുക്കങ്ങൾ അവലോകന യോഗത്തിൽ വിലയിരുത്തി. മയക്കുവെടി വയ്ക്കാനുള്ള ആയുധങ്ങളുടെ കാര്യക്ഷത ഉറപ്പാക്കൽ ഇന്ന് പൂർത്തിയാക്കും. അഞ്ച് ഗ്രൂപ്പുകൾ ആയാണ് അന്തിമ ദൗത്യം തുടങ്ങുക.

വയനാട്ടിൽ നിന്നുള്ള അംഗങ്ങൾക്ക് പുറമെ 50 വനംവകുപ്പ് ജീവനക്കാരെ കൂടി ദൗത്യത്തിനായി ഒരുക്കിയിട്ടുണ്ട്. നാളേക്ക് മുമ്പ്, ഒരു ട്രയൽ നടത്തും. ആനയെ മയക്കുവെടി വച്ചാൽ കൊടിലെത്തിക്കാനുള്ള വഴി ഒരുക്കലും നാളേക്ക് മുമ്പ് പൂർത്തിയാക്കും. കഴിഞ്ഞ രണ്ട് ദിവസമായി പി ടി 7 ജനവാസ മേഖലയിൽ ഇറങ്ങാതെയും, ഉൾക്കാട്ടിലേക്ക് പോകാതെയും വനംവകുപ്പ് ശ്രദ്ധിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം പിടി സെവനെ കൂടു കയറ്റം എന്നാണ് പ്രതീക്ഷ.

anaswara baburaj

Recent Posts

അനുമതി ഇല്ലാതെ ചെയര്‍പേഴ്‌സന്റെ ഇഷ്ടനിയമനം ! ദില്ലി വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ടു

ദില്ലി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി. ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ…

27 mins ago

കുടുംബകോട്ട തകർത്ത സ്മൃതി ഇറാനിയെ എതിരിടാൻ ആര് ? തീരുമാനം ഇന്ന് ഉണ്ടാകണം ; അവസാനഘട്ടത്തിൽ തലപുകഞ്ഞാലോചിച്ച് കോൺഗ്രസ്

ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ്…

44 mins ago

സൂചനകൾ സർക്കാരുമായി പങ്കുവച്ച് ദില്ലി പോലീസിന്റെ സ്പെഷ്യൽ സെൽ

പാകിസ്ഥാൻ ചാര സംഘടനയും ചൈനീസ് ഏജൻസികളും ഇന്ത്യൻ സ്കൂളുകളെ ലക്ഷ്യം വയ്ക്കുന്നത് എന്തിന് ? PAKISTAN

45 mins ago

തുടക്കത്തിൽ തന്നെ പാളി ! സർക്കുലർ എവിടെ ? ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സർവത്ര ആശയക്കുഴപ്പം ; പ്രതിഷേധിച്ച് ഡ്രൈവിം​ഗ് സ്കൂൾ‌ ഉടമകൾ

തിരുവനന്തപുരം : ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണത്തിൽ തുടക്കത്തിൽ തന്നെ സർവത്ര ആശയക്കുഴപ്പം. ഡ്രൈവിം​ഗ് ടെസ്റ്റിൽ പരിഷ്കരണം വരുത്തിയെങ്കിലും പുതിയ മാറ്റങ്ങളും…

1 hour ago

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അസാധാരണ മുന്നേറ്റത്തിന്റെ സൂചനയായി രണ്ടു ലക്ഷം കോടി കടന്ന് പ്രതിമാസ ജി എസ് ടി വരുമാനം; സംസ്ഥാനങ്ങളിൽ നമ്പർ വൺ മഹാരാഷ്ട്ര; കേരളത്തിന്റെ വരുമാനത്തിലും 9% വർദ്ധന

ദില്ലി: രാജ്യത്തിൻറെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ നികുതി പരിഷ്‌കരണമായ ജി എസ് ടി നിലവിൽ വന്നതിന് ശേഷം ഇതാദ്യമായി പ്രതിമാസ…

2 hours ago

എസ്എന്‍സി ലാവ്ലിൻ കേസ് : അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും; ലിസ്റ്റ് ചെയ്തത് 110ാം നമ്പര്‍ കേസായി

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 110ാം നമ്പർ…

2 hours ago