സംഭവസ്ഥലത്ത് നിന്നുള്ള ദൃശ്യം
അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ പാർലമെന്റിന് സമീപമുണ്ടായ സ്ഫോടനം ഭീകാരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അതിവേഗം വന്ന കാർ പൊടുന്നനെ നിർത്തുകയും, കാറിൽ നിന്നിറങ്ങിയ ഭീകരൻ അതിവേഗം പ്രവേശന കവാടം ലക്ഷ്യമാക്കി ഓടുന്നതും പൊടുന്നനെ പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.
ഇന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ പാർലമെന്റിന് സമീപമെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. പൊട്ടിത്തെറിച്ച ഭീകരൻ തത്ക്ഷണവും മറ്റൊരു ഭീകരൻ പോലീസ് വെടിവെപ്പിലും മരിച്ചു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.പരിക്കേറ്റത് പോലീസ് ഉദ്യോഗസ്ഥർക്കാണെന്ന് മന്ത്രി അലി യെർലിക്കായ പറഞ്ഞു. വേനൽക്കാലത്തിന് ശേഷം പാർലമെന്റ് സമ്മേളനം വീണ്ടും തുടങ്ങാനിരിക്കെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. പ്രദേശത്ത് നിന്ന് വെടിയൊച്ചകൾ കേട്ടതായി തുർക്കി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…