India

ഭാരതം തദ്ദേശീയമായി നിർമ്മിച്ച വെരി ഷോർട്ട് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരം ! രാജ്യത്തിന്റെ പ്രതിരോധ മേഖല പുത്തൻ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം; അഭിനന്ദങ്ങളുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്

വെരി ഷോർട്ട് റെയ്ഞ്ച് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഡിആർഡിഒ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒഡിഷയിലെ ചന്ദിപൂർ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് ഭാരതം തദ്ദേശിയമായി വികസിപ്പിച്ച പുതിയ മിസൈൽ സംവിധാനത്തിന്റെ പരീക്ഷണം നടന്നത്. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ഉയർന്ന വേഗതയിൽ പറന്നെത്തിയആളില്ലാ ആകാശ ലക്ഷ്യങ്ങൾക്കെതിരെയാണ് പരീക്ഷണങ്ങൾ നടത്തിയത്. എല്ലാത്തവണയും മിസൈലുകൾ കൃത്യമായി ലക്ഷ്യത്തെ കണ്ടെത്തി നശിപ്പിച്ചു. മിനിയേച്ചർ റിയാക്ഷൻ കൺട്രോൾ സിസ്റ്റം, ഇന്റർഗ്രേറ്റഡ് ഏവിയോണിക്സ് എന്നിവയുൾപ്പടെ നിരവധി നൂതന സാങ്കേതികവിദ്യകൾ ഈ മിസൈലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

ഭാരതം തദ്ദേശിയമായി വികസിപ്പിച്ച പുതിയ മിസൈൽ സംവിധാനത്തിന്റെ പരീക്ഷ വിജയം രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ പുത്തൻ കുതിപ്പിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒഡ്യുവൽ ത്രസ്റ്റ് സോളിഡ് മോട്ടോറിൽ പ്രവർത്തിക്കുന്ന സംവിധാനം ചെറിയ റേഞ്ചുകളിൽ പ്രതിരോധ റഡാറുകളുടെ കണ്ണ് വെട്ടിച്ച് താഴ്ന്ന ഉയരത്തിൽ പറക്കുന്ന ശത്രു നിർമ്മിത വസ്തുക്കളെ തകർക്കും.

മിസൈലിന്റെ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. പുതിയ മിസൈൽ സായുധ സേനയ്ക്ക് സാങ്കേതിക ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Anandhu Ajitha

Recent Posts

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

20 mins ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

42 mins ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

51 mins ago

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

1 hour ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

2 hours ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

2 hours ago