The thief returned the money from the sale of the stolen necklace to the owner; And a letter asking for forgiveness
കോട്ടയം: മോഷ്ടിച്ച മാല വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക് തന്നെ തിരികെ നൽകി ‘നല്ലവനായ കള്ളൻ’. കുമാരനല്ലൂരിലാണ് മാല കട്ട് മനസമാധാനം പോയ കള്ളന് മാനസാന്തരം വന്നത്. മാല വിറ്റ് കിട്ടിയ അര ലക്ഷം രൂപയും ഒപ്പം ക്ഷമ ചോദിച്ചുകൊണ്ട് ഒരു കത്തും മോഷ്ടാവ് ഉടമയുടെ വീട്ടിൽ വെച്ച് സ്ഥലം വിട്ടു.
ഈ മാസം 19 നായിരുന്നു കുമാരനല്ലൂർ സ്വദേശി കുഞ്ഞാന്റെ വീട്ടിൽ നിന്നും മാല മോഷണം പോയത്. മൂന്ന് വയസ്സുകാരിയായ കൊച്ചുമകളുടെ മാലയാണ് മോഷണം പോയത്. മാലയ്‌ക്ക് ഒരു പവനിൽ കൂടുതൽ തൂക്കമുണ്ടായിരുന്നു. രാവിലെ കുട്ടിയുടെ കഴുത്തിൽ മാലയുണ്ടായിരുന്നു. വൈകിട്ട് കുട്ടിയുമായി കുമാരനല്ലൂരിലെ കടയിൽ പോയി വന്നതിന് ശേഷമായിരുന്നു മാല കാണാതായതെന്ന് വീട്ടുകാർ പറയുന്നു.
വീട്ടുകാർ മാല പല സ്ഥലത്തും തിരഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് മോഷ്ടാവ് ക്ഷമാപണ കുറിപ്പ് സഹിതം 52,500 രൂപ കുഞ്ഞാന്റെ വീട്ടിൽ വച്ച് മടങ്ങിയത്. മാല വിറ്റു പോയെന്നും നിങ്ങൾ തിരയുന്നത് കണ്ട ശേഷം സമാധാനം പോയെന്നും അതിനാൽ മാപ്പാക്കണമെന്നുമുള്ള ക്ഷമാപണത്തോടെയാണ് കുറിപ്പ്.
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…