Kerala

അഖിലകേരളാ തന്ത്രി മണ്ഡലത്തിന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിനും ആചാര്യ കുടുംബ സംഗമത്തിനും നാളെ കോഴിക്കോട് തിരി തെളിയും

അഖിലകേരളാ തന്ത്രി മണ്ഡലത്തിന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനവും ആചാര്യ കുടുംബ സംഗമവും നാളെ (ഡിസംബർ 29, 2024 ) കോഴിക്കോട് കേസരി ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.

രാവിലെ 8 മണിക്ക് സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ വി ആർ നമ്പൂതിരി ധ്വജാരോഹണം നടത്തി, വേദഘോഷണങ്ങളോടെ സമ്മേളനത്തിന് ആരംഭം കുറിയ്ക്കും. തുടർന്ന് തന്ത്രിമണ്ഡലത്തിന്റെ സ്ഥാപകനേതാവും വർത്തമാന രക്ഷാധികാരിയുമായ ബ്രഹ്മശ്രീ ക്ടാക്കോട്ടില്ലം നീലകണ്ഠൻ പോറ്റി ശങ്കരാചാര്യ ദീപ പ്രോജ്ജ്വലനവും ആലപ്പുഴ ജില്ലാ മണ്ഡലം പ്രസിഡന്റും താന്ത്രിക ശ്രേഷ്ഠനുമായ ബ്രഹ്മശ്രീ പുത്തില്ലം നാരായണൻ നമ്പൂതിരി ഭാർഗ്ഗവദീപ പ്രോജ്ജ്വലനവും നടത്തും തുടർന്ന് സംസ്ഥാന കൗൺസിൽ അംഗങ്ങളും ബ്രഹ്മശ്രീ വി.പുരുഷോത്തമൻ പോറ്റി, ബ്രഹ്മശ്രീ . എസ്.ജയകൃഷ്ണൻ നമ്പൂതിരി, ബ്രഹ്മശ്രീ പ്രശാന്ത് ജി നമ്പൂതിരി, ബ്രഹ്മശ്രീ പി.എൻ . ദാമോദരൻ നമ്പൂതിരി, ബ്രഹ്മശ്രീ കൃഷ്ണകുമാർ, ബ്രഹ്മശ്രീ വാമനൻ നമ്പൂതിരി ബ്രഹ്മശ്രീ കൃഷ്ണകുമാർ ഭട്ടതിരി, ബ്രഹ്മശ്രീനിധീഷ് നമ്പൂതിരി, ബ്രഹ്മശ്രീ ശ്രീധരൻ നമ്പൂതിരി എടമന എന്നിവരുടെ കാർമ്മിത്വത്തിൽ നടക്കുന്ന നിറപറ സമർപ്പണത്തിനു ശേഷം സംസ്ഥാന പ്രസിഡന്റ് ബ്രഹ്മശ്രീ പ്രൊഫ: വി.ആർ. നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിക്കും.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ ക്ടാകോട്ടില്ലം രാധാകഷ്ണൻ പോറ്റി സ്വാഗതമാശംസിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് ബ്രഹ്മശ്രീ വാഴയിൽ മഠം എസ് വിഷ്ണു നമ്പൂതിരിയുടെ ആമുഖ പ്രഭാഷണത്തിന് ശേഷം എം.കെ രാഘവൻ എംപി ഭദ്ര ദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്യും. ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ,പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ,കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. ബി മോഹൻദാസ്, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി , കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്റ് ഡോ. സുദർശനൻ എം.ബി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

യോഗത്തിൽ വിശിഷ്ടാതിഥികളെ ഉപഹാരം നൽകി ആദരിക്കുന്നതിനൊപ്പം ബ്രഹ്മശ്രീ കൈതപ്രം ദാരമാദരൻ നമ്പൂതിരിയെ ‘വാഗ്ഗേയശ്രീ’ പുരസ്കാരവും , സിനി ആർട്ടിസ്റ്റ് സജിത പള്ളത്തിനെ ‘നാട്യ ഭാരതി’ പുരസ്കാരവും സുപ്രസിദ്ധ ഗാനരചയിതാവും ഗായകനുമായ സന്ദീപ് സുധയെ ‘ദേവദുന്ദുഭി’ പുരസ്കാരവും നല്കി ആദരിക്കും. ചക്ര ലേഖനത്തിന് ദേശീയ പുരസ്കാരം നേടിയ ബ്രഹ്മശ്രീ പൊന്നടുക്കം നാരായണൻ നമ്പൂതിരിയെയും യോഗത്തിൽ ആദരിക്കും.

തന്ത്രിമണ്ഡലവിദ്യാപീഠം ജനറൽ സെക്രടറി ബ്രഹ്മശ്രീ വാഴയിൽ മഠം എസ് വിഷ്ണുനമ്പൂതിരി, വൈസ് ചെയർമാൻ ഡോ. ദിലീപൻ നാരായണൻ നമ്പൂതിരി, ഐ ടി കോ ഓർഡിനേറ്റർ ബ്രഹ്മശ്രീ എസ് സുബ്രഹ്മണ്യൻ നമ്പൂതിരി, HOD മാരായ ജ്യോതിഷ ആചാര്യ ബ്രഹ്മശ്രീ കെ കൃഷ്ണകുമാർ ഭട്ടതിരി, വാസ്തു ആചാര്യ പങ്കജ കേശവം ശ്രീകെ. ഓമനക്കുട്ടൻ എന്നിവരെ ‘കർമ്മ ശ്രേഷ്ഠ’ പുരസ്കാരം നല്കി ആദരിക്കും.

ശബരിമല മുൻമേൽ ശാന്തിയും ജ്യോതിഷ താന്ത്രിക ആചാര്യനുമായിരുന്ന വാഴയിൽമഠം ശങ്കരൻ നമ്പൂതിരിയുടെ പേരിലുള്ള സ്മൃതിപുരസ്കാരം ഗുരുവായൂർ , ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ എഴിക്കോട് ശശി നമ്പൂതിരിയ്ക്ക് നൽകി ആദരിക്കും. തന്ത്രമണ്ഡല സ്ഥാപക ജനറൽ സെക്രട്ടറിയും പ്രമുഖ താന്ത്രി കാചാര്യനുമായിരുന്ന വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി സ്മൃതിപുരസ്കാരം ശബരിമല മുൻമേൽ ശാന്തി ബ്രഹ്മശ്രീ തെക്കേടത്തു മന വിഷ്ണുനമ്പൂതിരിയ്ക്ക് നൽകി ആദരിക്കും. ആലപ്പുഴ ജില്ലാ മണ്ഡലം സെക്രട്ടറിയും താന്ത്രികാചാര്യനുമായിരുന്ന വേങ്ങാട്ടൂർ ഇല്ലം എസ്. ഈശ്വരൻ നമ്പൂതിരി സ്മൃതിപുരസ്കാരം താന്ത്രികാചാര്യൻ ബ്രഹ്മശ്രീ ശീരവള്ളി കൃഷ്ണൻ നമ്പൂതിരിയ്ക്കു നൽകി ആദരിക്കും. സുകൃതാചാര്യ . ബ്രഹ്മശ്രീ ക്ടാർക്കാട്ടില്ലം നീലകണ്ഠൻ പോറ്റി (രക്ഷാധികാരി) ബ്രഹ്മശ്രീ കൊമ്പങ്കുളം വിഷ്ണുസോമയാജിപ്പാട് (സോമയാഗ യജമാനൻ), ബ്രഹ്മശ്രീ പുത്തില്ലം നാരായണൻ നമ്പൂതിരി (ആലപ്പുഴ ജില്ലാ മണ്ഡലം പ്രസിഡന്റ്) ബ്രഹ്മശ്രീ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി (തന്ത്രവിദ്യാപീഠം ആലുവ, പ്രസിഡന്റ്, യോഗക്ഷേമസഭ മുൻസംസ്ഥാന വൈസ് സിഡന്റ്) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.

ശാന്തി ക്ഷേമ യൂണിയൻ ജന.സെക്രട്ടറി ബ്രഹ്മശ്രീ നിരജ്, കൊല്ലം ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ ശങ്കരര് ശങ്കരര് ഭദ്രദാസര്,പത്തനംതിട്ട ബ്രഹ്മശ്രി ലാൽ പ്രസാദ് ഭട്ടതിരി, കണ്ണൂർ ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ മധുമരങ്ങാട്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ കുനി കേശവൻ നമ്പൂതിരി, കാസർഗോഡ് ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ ഈശ്വരൻ എമ്പ്രാന്തിരി, യോഗക്ഷേമ സഭ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബ്രഹ്മശ്രീ മധു അരീക്കര എന്നിവർ ആശംസ പ്രസംഗം നടത്തും.

SSLC, CBSE, Plus 2 പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറേറ്റ് ഈ തലങ്ങളിൽ ഉന്നതവിജയം കൈവരിച്ചവരേയും യോഗത്തിൽ ആദരിക്കും. സംസ്ഥാന ജോ : സെക്രട്ടറി ബ്രഹ്മശ്രീ കുടൽ മന പി വിഷ്ണുനമ്പൂതിരി യോഗത്തിന് കൃതജ്ഞത അർപ്പിക്കും .

B4 Admin

Recent Posts

ഫോൺ കോൾ എടുക്കാത്തതിന് ക്രൂരത. ഭാര്യയെ കൊന്ന് മുഖത്ത് തിളച്ച എണ്ണയൊഴിച്ചു, ആത്മഹത്യയെന്ന് വരുത്താൻ ശ്രമം. ഭർത്താവ് പിടിയിൽ

ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…

52 minutes ago

ഡിസിപ്ലിനറി നടപടി എടുത്തില്ലെന്ന് അധികൃതര്‍. സസ്പെന്‍ഷന്‍ ഭീഷണിയെന്ന് സഹപാഠികള്‍. ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു

മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…

2 hours ago

പുരാതന കാശിയില്‍ നിന്ന് ആധുനിക ഗതാഗതത്തിലേക്ക്. മോദി സര്‍ക്കാരിന്റെ വരുണ എലിവേറ്റഡ് കോറിഡോര്‍ വാരണാസിയെ എങ്ങനെ മാറ്റും ?

മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…

3 hours ago

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

5 hours ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago