പാർട്ടിയിലെത്തിയ കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിക്കുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിന് രാജസ്ഥാനിൽ വീണ്ടും കനത്ത തിരിച്ചടി. കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ട് മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ ചേർന്നു. ഗെഹലോട്ടിന്റെ വിശ്വസ്തനും മുൻ കൃഷിമന്ത്രിയുമായ ലാൽചന്ദ് കടാരിയ അടക്കമുള്ള നേതാക്കളാണ് സർവ്വ കോൺഗ്രസ് ബന്ധങ്ങളും ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്.
പാർട്ടിയിലെത്തിയ കോൺഗ്രസ് നേതാക്കളെ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയും ബിജെപി സംസ്ഥാന പ്രസിഡന്റ് സിപി ജോഷിയും ചേർന്ന് പാർട്ടിയിലേക്ക് സ്വീകരിച്ചു. മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ സച്ചിൻ പൈലറ്റിന്റെ അടുത്ത അനുയായി ഖിലാഡി ലാൽ ഭൈരവ, മുൻ സംസ്ഥാന മന്ത്രി രാജേന്ദ്ര യാദവ് എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ കാഴ്ചപ്പാടിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നതെന്ന് ഖിലാഡി ലാൽ ഭൈരവ പ്രതികരിച്ചു. സച്ചിൻ പൈലറ്റ് – അശോക് ഗെഹലോട്ട് ആഭ്യന്തര സംഘർഷം തുടരുമ്പോഴാണ് അടുത്ത തിരിച്ചടിയും കോൺഗ്രസിന് ലഭിച്ചിരിക്കുന്നത്. നേരത്തെ സംസ്ഥാന ഭരണവും കോൺഗ്രസിന് നഷ്ടമായിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…