ലോകത്തിന് മുന്നിൽ ഇന്ത്യ എന്ന രാജ്യവും ഓരോ പൗരനും അഭിമാനം കൊള്ളുന്ന ദിവസങ്ങളാണ് കഴിഞ്ഞു പോയത്. G20 ഉച്ചകോടി ഇന്ത്യയിൽ നടക്കുകയും ലോകനേതാക്കൾ നമ്മുടെ രാജ്യത്ത് എത്തുകയും പ്രധാനമന്ത്രി നരേന്ദ്രമോദി അതിന് നേതൃത്വം നൽകുകയും ചെയ്തു എന്നത് ഓരോ ഇന്ത്യക്കാരനും അഭിമാന നൽകുന്ന നിമിഷമായിരുന്നു. ഇപ്പോഴിതാ, ഇതേക്കുറിച്ച് റിപ്പബ്ലിക്കൻ പാർട്ടി നേതാവ് നുസ്രത്ത് ജഹാൻ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.
ഫേസ്ബുക്കിലൂടെ നുസ്രത്ത് ജഹാൻ പങ്കുവച്ച വിഡിയോയാണ് നമ്മൾ ഇപ്പോൾ കണ്ടത്. നുസ്രത്ത് ജഹാൻ പങ്കുവെച്ച വീഡിയോയിൽ മോദി എന്ന വ്യക്തി ഇന്ന് ഇന്ത്യയെ എവിടെ എത്തിച്ചു എന്നത് വ്യക്തമായി പറയുന്നുണ്ട്. കൂടാതെ, മോദി ഭൂമിയുടെ ഉടയവൻ എന്ന് അറിയപ്പെടുന്ന കാലം വരുമെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. നരേന്ദ്ര മോദി എന്ന വ്യക്തിയുടെ സ്വാധീനം എത്രത്തോളം ആണെന്ന് ഇന്ത്യയിൽ നടന്ന G20 യിൽ നിന്ന് തന്നെ ഓരോ ഭാരതീയനും മനസിലാക്കാൻ ആകുമെന്നും നുസ്രത്ത് ജഹാൻ വ്യക്തമാക്കി. അതേസമയം, റഷ്യ – യുക്രെയ്ൻ സംഘർഷം ഉൾപ്പെടുത്തി സംയുക്ത പ്രഖ്യാപനം അടക്കം നിർണായക ചർച്ചകൾക്ക് വേദിയായ ജി 20 ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനമായിരിക്കുകയാണ്. ജി 20 അധ്യക്ഷ പദം ബ്രസീലിന് കൈമാറി ഉച്ചകോടി അവസാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. കൂടാതെ, നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷൻ നടത്തണമെന്നും പ്രധാനമന്ത്രി ശുപാർശ ചെയ്തു. സ്ത്രീ ശാക്തീകരണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രചാരത്തിനും അടക്കം സുപ്രധാന തീരുമാനങ്ങളാണ് ഉച്ചകോടിയിൽ ഉണ്ടായത്.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…