Sabarimala

പന്തളത്ത് നിന്ന് തിരുവാഭരണങ്ങൾ ഇന്ന് യാത്രതിരിക്കും, ആചാരപ്പെരുമയോടെ ഘോഷയാത്രയെ സ്വീകരിക്കാനൊരുങ്ങി നാടും നഗരവും, തത്സമയ വിസ്മയം തീർക്കാൻ തത്വമയിയും

പന്തളം: ചരിത്ര പ്രസിദ്ധമായ തിരുവാഭരണ ഘോഷയാത്രയ്ക്ക് ഇന്ന് തുടക്കമാകും. പന്തളം രാജകോട്ടാരത്തിൽ നിന്നും തിരുവഭരണങ്ങൾ വലിയകോയിക്കൽ ധർമ്മ ശാസ്താ ക്ഷേത്രത്തിലേയ്ക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെയായിരിക്കും തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമാകുക. 84 കിലോമീറ്റർ നീളുന്ന പരമ്പരാഗത തിരുവാഭരണ പാതയിലൂടെ മൂന്നു ദിവസം നീളുന്ന കാൽനട യാത്രയായാണ് തിരുവഭരണങ്ങൾ ശബരിമല സന്നിധാനത്ത് എത്തിച്ചേരുക. മകരവിളക്ക് ദിവസം വൈകുന്നേരം ദീപാരാധനയ്ക്ക് മുന്നോടിയായി സ്വാമി അയ്യപ്പന് ചാർത്താനുള്ള ആഭരണങ്ങളാണ് ഇന്ന് പന്തളത്ത് നിന്ന് യാത്ര തിരിക്കുക. തിരുവാഭരണ യാത്രയുടെ മുഴുനീള തത്സമയ സംപ്രേക്ഷണം തത്വമയി നെറ്റ്‌വർക്കിൽ ലഭ്യമായിരിക്കും.

ഇന്നുച്ചയോടെ തിരുവാഭരണ വാഹക സംഘം തിരുവാഭരണ പേടകങ്ങൾ ഏറ്റുവാങ്ങും. മണികണ്ഠൻ ആൽത്തറയിലാണ് ആദ്യ സ്വീകരണം നൽകുക. ശൈവ വിഷ്ണു സങ്കൽപ്പങ്ങളുടെ സംഗമ ഭൂമിയായ കൈപ്പുഴ ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്രയ്‌ക്കൊപ്പം കൈപ്പുഴ കൊട്ടാരത്തിന്റെ പതിനെട്ടു പടികളിറങ്ങി രാജ പ്രതിനിധി ഘോഷയാത്രയ്‌ക്കൊപ്പം ചേരും. കുളനട ദേവീക്ഷേത്ര സന്നിധിയിൽ ഘോഷയാത്രയ്ക്ക് വലിയ സ്വീകരണം നൽകും. തുടർന്ന് പന്തളം നഗരാതിർത്തി പിന്നിടുന്ന ഘോഷയാത്ര പറയങ്കര ഉള്ളനാട് പ്രദേശങ്ങളിലൂടെ കിടങ്ങന്നൂരിലെത്തും. ഘോഷയാത്ര ആറന്മുളയിൽ എത്തുന്നത്തോടെ വഞ്ചിപ്പാട്ട് പാടി സ്വീകരിക്കും. തുടർന്ന് കോഴഞ്ചേരി വഴി പാമ്പാടിമൺ ക്ഷേത്രത്തിൽ എത്തുമ്പോൾ തിരുവാഭരണങ്ങൾ ഇറക്കിവച്ച് ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഒരുക്കും. കഥകളി ഗ്രാമമായ അയിരൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് ഇന്നത്തേ യാത്ര അവസാനിക്കുന്നതും തിരുവാഭരണ വാഹക സംഘം വിശ്രമിക്കുന്നതും.

അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങളും മറ്റു വസ്തുക്കളും അടങ്ങുന്ന മൂന്നു പേടകങ്ങളാണ് സന്നിധാനത്തേയ്ക്ക് സഞ്ചരിക്കുന്നത്. ഗോപുരാകൃതിയിലുള്ള പ്രധാന പേടകത്തിലാണ് തിരുവാഭരണങ്ങൾ ഉള്ളത്. ദീർഘ ചതുരാകൃതിയിലുള്ള പേടകത്തിൽ നെറ്റിപ്പട്ടവും കൊടി തോരണങ്ങളുമാണ്. സമചതുരാകൃതിയിലുള്ള പേടകത്തിൽ കലശ കുംഭങ്ങളും മറ്റ് പൂജാ ദ്രവ്യങ്ങളുമാണ്. ജനുവരി 14 ന് വൈകുന്നേരത്തോടെ തിരുവാഭരണങ്ങൾ സന്നിധാനത്തെത്തും. തുടർന്ന് ആഭരണങ്ങൾ ചാർത്തി ദീപാരാധന നടത്തും. പിന്നാലേ പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിയും.

Anandhu Ajitha

Recent Posts

14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയ

അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…

51 minutes ago

മുൻ ഐ എസ് ഐ മേധാവിക്ക് 14 വർഷം കഠിന തടവ് വിധിച്ച് പാക് സൈനിക കോടതി I FORMER ISI CHIEF

അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…

58 minutes ago

മണിക്കൂറുകൾ നീണ്ട മോദി ട്രമ്പ് ചർച്ച നടന്നതെങ്ങനെ? വ്യാപാരകരാർ യാഥാർഥ്യമാകുമോ?|MODI TRUMP DISCUSSION

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…

1 hour ago

നിരവധി പരാതികൾ ഉയരുന്നതിനിടയിൽ വഖഫ് സ്വത്ത് വീണ്ടും ചർച്ചയാകുന്നു

വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…

2 hours ago

ജീവിതത്തിൽ നേട്ടങ്ങൾ ഇങ്ങനെ ഉണ്ടാകും .SHUBADINAM 12 |

വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…

2 hours ago

സോഷ്യൽ മീഡിയ നിരോധിച്ച് ഓസ്ട്രേലിയ . |Australia Bans Social Media |

സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…

2 hours ago