Kerala

പോലീസുകാരനെതിരെ പരാതിയില്ലെന്ന് കച്ചവടക്കാരൻ; മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു

കോട്ടയം: പോലീസുകാർക്കാകെ നാണക്കേടുണ്ടാക്കിയ മാമ്പഴ മോഷണ കേസ് ഒത്തുതീർന്നു.മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസർ പി.വി ഷിഹാബിനെതിരെ പരാതിയില്ല എന്ന കച്ചവടക്കാരന്റെ ഹർജി കോടതി അംഗീകരിച്ചു. ഐപിസി 379 പ്രകാരം ഉള്ള മോഷണ കേസിൽ തുടർ നടപടികൾ അവസാനിപ്പിച്ചു.

കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റന്റതാണ് ഉത്തരവ്. രണ്ടുദിവസമായി നടന്ന വാദത്തിന് ഒടുവിലാണ് പരാതിക്കാരൻ ഇല്ലെങ്കിൽ കേസ് ഒത്തുതീർപ്പാക്കാൻ കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് ഇടുക്കി എആർ ക്യാംപിലെ ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് മോഷ്ടിച്ചത്. സെപ്റ്റംബര്‍ 30ന് അർധരാത്രി, കോട്ടയം മെഡിക്കൽ കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു മോഷണം. രാവിലെ കടയുടമ എത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്. തുടർന്നു പോലീസിൽ പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പർ ഉൾപ്പെടെ വ്യക്തമായതാണു പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.

തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാ‍ഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു.

anaswara baburaj

Recent Posts

ഭാരതം ഇനി കാണാൻ പോകുന്നത് മോദിയുടെ പുതിയ മാജിക്! |OTTAPRADAKSHINAM

കോൺഗ്രസിനെ കണക്കിന് കളിയാക്കി മോദിയുടെ പ്രസംഗം! #primeministernarendramodi #bjp #speech #congress

13 mins ago

കങ്കണയെ സുരക്ഷാ ജീവനക്കാരി തല്ലിയ ചിത്രം കൊണ്ട് കോൺഗ്രസ് ഹാൻഡിലുകളുടെ പരിഹാസം!!

രാജീവ് ഗാന്ധി ശ്രീലങ്കയിൽ ചെന്ന് തല്ലുകൊള്ളുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത് ബിജെപി ഹാൻഡിലുകൾ #kanganaranaut #bjp #rajivgandhi #congress

37 mins ago

പ്രവചന സിംഹങ്ങൾക്ക് സുരേഷ് ഗോപി കൊടുത്തത് മുട്ടൻ പണി

ബിജെപിയെയും സുരേഷ് ഗോപിയേയും വിലകുറച്ചു കണ്ട മാധ്യമ പ്രവർത്തകരെ വെറുതെ വിടാതെ സോഷ്യൽ മീഡിയ #sureshgopi #thrissur #bjp #socialmedia

53 mins ago

ധീര ബലിദാനികൾക്ക് വിജയം സമർപ്പിക്കുന്നു! ഇടത് വലത് കോട്ടകൾ തകർക്കുമെന്ന് മോദി |EDIT OR REAL|

കാശ്മീരിനെക്കാൾ പ്രതികൂല സാഹചര്യങ്ങളിൽ നേടിയ വിജയത്തിൽ മോദിക്കും ആവേശം |MODI| #kashmir #modi #bjp #nda #congress #communist

1 hour ago

പുഴക്കരയിൽ നിൽക്കുന്നതിനിടെ മൺതിട്ട ഇടിഞ്ഞു !കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു

കണ്ണൂർ മയ്യിലിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങി മരിച്ചു. മയ്യിൽ ഇരുവാപ്പുഴ ചീരാച്ചേരിയിലാണ് ഇന്ന് വൈകുന്നേരമാണ് അപകടം ഉണ്ടായത്.…

1 hour ago

അറിഞ്ഞോ…ഇൻഡി സഖ്യം പൊളിഞ്ഞു ഗയ്‌സ്…

എന്തൊക്കെ ആയിരുന്നു...ഓസ്കർ കൊടുക്കണം ഇൻഡി മുന്നണിയിലെ നേതാക്കന്മാർക്ക് #indialliance #congress #aap

2 hours ago