പ്രതീകാത്മക ചിത്രം
തൃശ്ശൂർ : വ്യാപാരിയെ ഹണി ട്രാപ്പിൽ കുടുക്കി രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി ഒറ്റയിൽപടിതറ്റിൽ ഷെമി (ഫാബി -38), ഭർത്താവ് പെരിനാട് മുണ്ടക്കൽ തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അങ്കമാലിയിൽ നിന്ന് പിടിയിലായത്. സ്വന്തം അക്കൗണ്ടിലെ പണം തീർന്നതോടെ ഭാര്യയുടെ സ്വർണം പണയംവച്ചും ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള സ്ഥിര നിക്ഷേപം പിൻവലിച്ചുമാണ് തട്ടിപ്പിനിരയായ വ്യാപാരി ദമ്പതികൾക്ക് പണം നൽകിയത്. ഭീഷണി തുടർന്ന സാഹചര്യത്തിൽ വ്യാപാരി പോലീസിൽ പരാതി നൽകിയത്.
2020ൽ വ്യാപാരിയെ വാട്ട്സ്ആപ്പ് വഴി പരിചയപ്പെട്ട ഷെമി എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസ്സുള്ള യുവതിയാണെന്നാണ് വിശ്വസിപ്പിച്ചത്. സൗഹൃദം പതിയെ വളർത്തിയെടുത്ത ഇവർ ഹോസ്റ്റൽ ഫീസിനും മറ്റുമെന്നും കളവ് പറഞ്ഞ് വ്യാപാരിയിൽനിന്ന് കടം വാങ്ങിത്തുടങ്ങി. പിന്നീട് വിഡിയോ കോളുകളിലൂടെ നഗ്നശരീരം കാണിച്ച് വ്യാപാരിയെ കുടുക്കുകയും ചാറ്റുകളും വിഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വലിയ തുകകൾ കൈപ്പറ്റാൻ തുടങ്ങുകയുമായിരുന്നു. 2.5 കോടി രൂപയോളം യുവതി ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് കൈമാറി. ഭീഷണി തുടരുകയും പണം നൽകാൻ വഴിയില്ലാതാകുകയും ചെയ്തതോടെയാണ് വ്യാപാരി വെസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.
സൈബർ സെല്ലിന്റെ സഹായത്തോടെയും നടത്തിയ അന്വേഷണത്തിൽ പ്രതികൾ കൊല്ലം പനയത്തെ അഷ്ടമുടിമുക്കിൽ ആഡംബര ജീവിതം നയിക്കുകയാണെന്ന് പോലീസ് കണ്ടെത്തി. സ്വത്തുക്കളെകുറിച്ച് പോലീസ് വിവരം ശേഖരിക്കുന്നതു മനസ്സിലാക്കിയതോടെ പ്രതികൾ ഒളിവിൽ പോയി. ഇവർ വയനാട്ടിൽ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അവിടെനിന്നു കടന്നുകളഞ്ഞു. പിന്നീട് അങ്കമാലിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. 82 പവനോളം സ്വർണാഭരണങ്ങൾ, 2 ആഡംബര കാറുകൾ, 2 ജീപ്പുകൾ, ഒരു ബൈക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…