International

ജീവിതത്തിൽ ഒരു തുള്ളി മദ്യം പോലും രുചിക്കാത്ത ട്രംപ് ! പിന്നിൽ ശക്തമായ ഒരു കാരണവും

രണ്ടാംവട്ടവും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പായിച്ചതോടെ അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഒരേ സമയം പ്രശസ്തിയും കുപ്രസിദ്ധിയും സ്വന്തമാക്കിയിട്ടുള്ള ആളാണ് ട്രംപ്. ലൈംഗികാരോപണങ്ങളിൽ പോലും അദ്ദേഹം പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാൽ ട്രംപ് ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ല. വിശ്വസിക്കാൻ പ്രയാസമാണെങ്കിലും ഇക്കാര്യം സത്യമാണ്. പൊതുവേദിയിൽ പലപ്പോഴും അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

മദ്യപിക്കില്ലെന്ന ട്രംപിൻ്റെ തീരുമാനത്തിന് പിന്നിൽ വ്യക്തിപരമായ വേദനകളുടെ പശ്ചാത്തലം കൂടിയുണ്ട്. ട്രംപിന്റെ സഹോദരനായിരുന്ന ഫ്രെഡ് ട്രംപ് ജൂനിയര്‍ അമിതമായ മദ്യപാനത്തെത്തുടര്‍ന്നാണ് മരണപ്പെട്ടത്. സഹോദരന്റെ മരണമുണ്ടാക്കിയ വേദനയാണ് ഒരിക്കലും മദ്യം കഴിയ്ക്കില്ല എന്നൊരു തീരുമാനമെടുക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. 43-ാമത്തെ വയസിലാണ് ഫ്രെഡ് ട്രംപ് ജൂനിയര്‍ മരണത്തിന് കീഴടങ്ങുന്നത്. ഈ അനുഭവങ്ങളാണ് മദ്യത്തെക്കുറിച്ചുള്ള ട്രംപിന്റെ കാഴ്ചപ്പാട് മാറ്റിയത്. മദ്യാസക്തി ഇല്ലാതെ ജീവിക്കാനുള്ള ഒരു മാര്‍ഗ്ഗം അതൊരിക്കലും ഉപയോഗിക്കാതിരിക്കുകയാണെന്ന് അടുത്തിടെ പുറത്തിറങ്ങിയ ഒരു അഭിമുഖത്തില്‍ ട്രംപ് പറയുന്നുണ്ട്. കൂടാതെ മദ്യപാനം മാനസികാരോഗ്യത്തെ ബാധിക്കുമെന്നും മദ്യം കഴിക്കുമ്പോള്‍ കൂടുതല്‍ ക്രീയേറ്റീവായി തോന്നുമെങ്കിലും അത് ശാശ്വതമല്ലെന്നും അതില്‍ നിന്ന് പുറത്തുകടക്കുന്നതാണ് നല്ലതെന്നുമാണ് യുവാക്കൾക്കുള്ള ട്രംപിന്റെ ഉപദേശം.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

1 hour ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

16 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

16 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

16 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

16 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

17 hours ago