The traffic police fined the policeman who traveled without wearing a helmet.
ബെംഗളൂരു : കൃത്യമായി ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പൊലീസുകാരന് പിഴ ഈടാക്കി ട്രാഫിക് പൊലീസ്. ബെംഗളൂരുവിലെ ആർടി നഗറിൽ നിന്നുള്ള ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനാണ് സ്കൂട്ടറിൽ യാത്ര ചെയ്ത മറ്റൊരു പൊലീസുകാരന് പിഴ ചുമത്തിയത്. ട്രാഫിക് റെഗുലേഷൻസ് വകുപ്പ് നിരോധിച്ച ഹാഫ് ഹെൽമറ്റ് ധരിച്ചതിനായിരുന്നു പിഴ .
‘കേസ് എടുത്തിട്ടുണ്ട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം ട്വിറ്ററിൽ പങ്കിട്ടിരിക്കുന്നത്. വളരെ പെട്ടെന്നു ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി. പക്ഷപാതമില്ലാതെ ഡ്യൂട്ടി ചെയ്തതിന് യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥനെയും ആളുകൾ അഭിനന്ദിച്ചു. ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെയും റോഡ് നിയമങ്ങൾ പാലിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യം മനസ്സിലാക്കുന്നതാണ് നടപടിയെന്നാണ് ജനത്തിന്റെ അഭിപ്രായം.
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…