The upcoming budget is the fifth budget of the Narendra Modi government and Finance Minister Nirmala Sitharaman in succession and the last full budget before the general elections in April-May 2024.
ദില്ലി:ഭരണ തുടർച്ചയിൽ നരേന്ദ്ര മോദി സർക്കാരിന്റെയും ധനമന്ത്രി നിർമല സീതാരാമന്റെയും അഞ്ചാമത്തെ ബജറ്റും 2024 ഏപ്രിൽ-മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബജറ്റും ആണ് വരാനിരിക്കുന്നത്. പ്രീ-ബജറ്റ് മീറ്റിംഗ് ഇന്ന് മുതൽ ആരംഭിക്കും. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിദഗ്ദരുമായും വ്യവസായ പ്രമുഖരുമായും വെർച്വൽ മീറ്റിംഗുകൾ നടത്തും. 2023-24 ബജറ്റ് നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ തേടാനാണ് ചർച്ച. എല്ലാ വിഭാഗത്തിലുള്ള ചെലവുകളുടെയും ഫണ്ടിന്റെ ആവശ്യകതയെ കുറിച്ചും ബജറ്റിന് മുമ്പുള്ള യോഗങ്ങളിൽ ചർച്ച ചെയ്യുമെന്ന് ധനമന്ത്രാലയത്തിന്റെ ബജറ്റ് വിഭാഗം നേരത്തെ തന്നെ അറിയിച്ചിരുന്നു.
തിരഞ്ഞെടുപ്പ് വർഷത്തിൽ, സർക്കാർ പരിമിതമായ കാലയളവിലേക്ക് വോട്ട് ഓൺ അക്കൗണ്ട് അവതരിപ്പിക്കുന്നു. സാധാരണയായി ജൂലൈ വരെയാണ് ബജറ്റ് പാസാക്കുന്നത്.സാധാരണയായി എല്ലാ വർഷവും ജനുവരി അവസാനവാരം ആരംഭിക്കുന്ന പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതിയിൽ അതായത് ഫെബ്രുവരി ഒന്നിന് 2023-24 ലെ ബജറ്റ് അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ബജറ്റ് അവതരണ തീയതി മാറ്റിയതോടെ, ഏപ്രിലിൽ തുടങ്ങുന്ന ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ മന്ത്രാലയങ്ങൾക്ക് ബജറ്റ് ഫണ്ട് അനുവദിച്ചു. ഇത് ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകൾക്ക് ചിലവഴിക്കാൻ കൂടുതൽ അവസരം നൽകുകയും കമ്പനികൾക്ക് ബിസിനസ്, ടാക്സ് പ്ലാനുകളുമായി പൊരുത്തപ്പെടാൻ സമയം അനുവദിക്കുകയും ചെയ്യുന്നൂതായി വിദഗ്ദർ അഭിപ്രായപ്പെട്ടു.
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…