സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്കു മുമ്പ് ദിവ്യ പ്രതിഷ്ഠയായുണ്ടായിരുന്ന ജ്യോതിർലിംഗ ദർശനം വഴുതക്കാട് സുബ്രമണ്യം ഹാളിൽ വച്ച് രുദ്ര പൂജയോടുകൂടി നടന്നപ്പോൾ .
തിരുവനന്തപുരം : ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്കു മുമ്പ് ദിവ്യ പ്രതിഷ്ഠയായുണ്ടായിരുന്ന ജ്യോതിർലിംഗ ദർശനം വഴുതക്കാട് സുബ്രമണ്യം ഹാളിൽ വച്ച് രുദ്ര പൂജയോടുകൂടി നടന്നു. ആർട്ട് ഓഫ് ലിവിങ്ങിന്റെ ആഭിമുഖ്യത്തിൽ ആണ് ദർശനം സംഘടിപ്പിച്ചത്. ഗുരുദേവന്റെ പ്രധാന ശിഷ്യനും ആർട്ട് ഓഫ് ലിവിങ് അന്താരാഷ്ട്ര ഡയറക്ടർ സ്വാമി സദ്യോജാതയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.
ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്റെ നിർദ്ദേശ പ്രകാരം ഭാരതത്തിലെ മുഴുവൻ ഭക്തന്മാർക്കും ഇത് കാണുന്നതിനുള്ള ഭാഗ്യം ഉണ്ടാകണം എന്നതിന്റെ ഭാഗമായാണ് കാലടിയിലും തൃശ്ശൂരിലും ഇത് സംഘടിപ്പിച്ചത്. ആയിരം വർഷങ്ങൾക്കുമ്പ് മുഹമ്മദ് ഗസ്നി ആക്രമിച്ച സോമനാഥ ക്ഷേത്രത്തിൽ നിന്നും, ശിവലിംഗ പ്രതിഷ്ഠയുടെ ഭാഗമായിട്ടുള്ള ദിവ്യമായ ‘ജ്യോതിർലിംഗം’ എടുത്ത് അന്നത്തെ ആചാര്യന്മാർ ആരുമറിയാതെ രഹസ്യമായി സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. തലമുറകൾ കൈമാറി വിശുദ്ധമായ ആ ‘ജ്യോതിർലിംഗം’ ഇന്ന് ലോകാരാധ്യനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജിയിൽ എത്തിച്ചേരുകയായിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…