International

യുദ്ധം കനക്കുന്നു;യുക്രൈന് വെടിയുണ്ടകളും വെടിക്കോപ്പുകളുമെത്തിക്കാൻ സഖ്യകക്ഷികളോട് ആവശ്യപ്പെട്ട്,നാറ്റോ സെക്രട്ടറി ജനറൽ

കീവ് : റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈനെതിരായ യുദ്ധം കടുപ്പിക്കുന്നതിനിടയിൽ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് യുക്രൈനായുള്ള വെടിക്കോപ്പുകളുടെയും വെടിയുണ്ടകളുടെയും ഉൽപ്പാദനം വർധിപ്പിക്കാൻ സഖ്യ അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

തിങ്കളാഴ്ച ബ്രസൽസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിച്ച സ്റ്റോൾട്ടൻബെർഗ്, യുക്രൈന്റെ നിലവിലെ വെടിമരുന്ന് ഉപഭോഗം നിലവിലെ ഉൽപാദന ശേഷിയേക്കാൾ വളരെ കൂടുതലാണെന്ന് പറഞ്ഞു.നാറ്റോ അംഗരാജ്യങ്ങൾ വാഗ്ദാനം ചെയ്ത ജർമ്മൻ മാർഡേഴ്‌സ്, യുഎസ് ബ്രാഡ്‌ലികൾ, യുദ്ധ ടാങ്കുകൾ എന്നിവയുൾപ്പെടെയുള്ള കവചിത വാഹനങ്ങൾ, ഉടനടി എത്തിക്കുന്നതും അടിയന്തരമായി പരിഗണിക്കും .
കണക്കുകൾ പ്രകാരം യുക്രൈൻ ഒരു ദിവസം 6,000-7,000 ഇടയിൽ പീരങ്കി ഷെല്ലുകളാണ് തൊടുത്തു വിടുന്നത് റഷ്യ ഉപയോഗിക്കുന്ന എണ്ണത്തിന്റെ മൂന്നിലൊന്ന് വരുമിത്.

Anandhu Ajitha

Recent Posts

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

1 hour ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

1 hour ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

1 hour ago

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

2 hours ago