ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന യുദ്ധമുഖത്ത് നിന്ന് അപ്രത്യക്ഷമായെങ്കിലും അവരുടെ ക്രൂരതയും മനുഷ്യാവകാശ ലംഘനങ്ങളും അഭയാർത്ഥി ക്യാംപുകളില്‍ നിർബാധം തുടരുന്നതായി റിപ്പോർട്ട്.
സിറിയയുടെ വടക്കുകിഴക്കൻ പ്രദേശത്തെ ക്യാന്പുകളില്‍ ഉള്ളതിനേക്കാള്‍ അൽ-ഹോൾ ക്യാമ്പിൽ നിന്നാണ് വ്യാപകമായ പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളത്. സ്ത്രീകളും കുട്ടികളുമാണ് ക്രൂരതകൾക്ക് ഇരയാകുന്നതെന്നു വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഒരു അസര്‍ബൈജാന്‍ ബാലന്‍റെ മൃതദേഹം കണ്ടെത്തിയതാണ് ഈ വിഷയത്തിൽ ലോകശ്രദ്ധ ആകർഷിച്ചത്. എന്നാൽ കുട്ടിയുടെ ‘അമ്മ പോലും അതൊരു അപകടമരണം ആളാണെന്നു വരുത്തി തീർക്കാനാണ് ശ്രമിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റിന്‍റെ റിപ്പോർട്ട് പറയുന്നു. ഐ.എസ് ഭീകരരിൽ നിന്ന് നേരിടുന്ന ഭീഷണിയാണ് ഇതിന് കാരണം.
ഐ.എസ് നിയമങ്ങൾ പാലിക്കാത്തവരും ഭീകരരുടെ ഇഷ്ടങ്ങൾക്കു വഴങ്ങാത്തവരുമാണ് അക്രമങ്ങൾ നേരിടുന്നത്.ചാട്ടവാർ അടിമുതൽ ബലാത്സംഗവും കൊലപാതകങ്ങളും വരെ ഇവിടെ നടക്കുന്നുണ്ട്. നേരത്തെ ഐ.എസ് ഭീകരരോടൊപ്പം പ്രവർത്തിച്ചിരുന്ന സ്ത്രീകളും അഭയാർത്ഥികളെ പീഡിപ്പിക്കാൻ ഭീകരരെ സഹായിക്കുന്നുണ്ട്. അക്രമത്തിന് ഇരയാകുന്നവരില്‍ ഏറിയ പങ്കും ചെറുപ്രായത്തിൽ ഉള്ള പെൺകുട്ടികൾ ആണ്. കറിക്കത്തിയും മറ്റും ഉപയോഗിച്ച് സ്ത്രീകൾ പ്രാണരക്ഷാര്‍ത്ഥം ഐ എസ ഭീകരരെ തിരിച്ചാക്രമിച്ച് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ക്യാമ്പിൽ നിന്ന് രക്ഷപ്പെടാനും നിയമസഹായം ലഭിക്കാനും ശ്രമിക്കുന്നവരും ആക്രമിക്കപെടുന്നുണ്ട്. കുട്ടികളെല്ലാം കടുത്ത മാനസികസംഘർഷം അനുഭവിക്കുന്നതായും വാഷിംഗ്‌ടൺ പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുപതിനായിരം സ്ത്രീകളും അൻപതിനായിരം കുട്ടികളുമുള്ള അല്‍-ഹോള്‍ ക്യാമ്പ് ഐ.എസ് യുദ്ധമുഖത്തു നിന്ന് രക്ഷപെട്ടവർക്കായി തുറന്നതാണ്. ഈ ക്യാമ്പിലാണ് ഭീകരരും അവരുടെ അനുയായികളും നുഴഞ്ഞു കയറിയിട്ടുള്ളത്. അമേരിക്കൻ പിന്തുണയുള്ള നാനൂറു കുർദിഷ് പോരാളികൾ മാത്രമാണ് ക്യാമ്പിന്‍റെ സംരക്ഷണത്തിനായുള്ളത്. ഇതും സ്ഥിതിഗതികൾ വഷളാക്കുന്നുണ്ട്. കുർദിഷ് പോരാളികളും മനുഷ്യാവകാശ പ്രവർത്തകരും പലപ്പോഴും ഭയത്തോടെയാണ് ക്യാമ്പിൽ കയറുന്നത്.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…