Kerala

കേരളത്തിലെ നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നു! ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നതായി കേന്ദ്ര ജല കമ്മീഷൻ. ഇതേ തുടർന്ന് നദികളിൽ ഓറഞ്ച്,യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. സംസ്ഥാന വ്യാപകമായി മഴ തുടരുന്നതിനാൽ നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം എന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എട്ട് നദികളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നദികളിലെ ജലനിരപ്പ് അപകടനിലയ്ക്ക് അടുത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ), കീച്ചേരി (കോട്ടപ്പുറം സ്റ്റേഷൻ), പാലക്കാട് ജില്ലയിലെ ഭാരതപ്പുഴ (കുമ്പിടി സ്റ്റേഷൻ), കണ്ണാടിപ്പുഴ (പുദുർ സ്റ്റേഷൻ), പുലംതോട് (പുലാമന്തോൾ സ്റ്റേഷൻ), മലപ്പുറം ജില്ലയിലെ കടലുണ്ടി (കാരത്തോട് സ്റ്റേഷൻ) എന്നീ നദികളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

അഞ്ച് നദികളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട ജില്ലയിലെ മണിമല (കല്ലൂപ്പാറ സ്റ്റേഷൻ), തൃശ്ശൂർ ജില്ലയിലെ ചാലക്കുടി (അരങ്ങാലി സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി (കുറ്റ്യാടി സ്റ്റേഷൻ), കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി (പൂക്കയം സ്റ്റേഷൻ), പയസ്വിനി (എരിഞ്ഞിപുഴ സ്റ്റേഷൻ) എന്നീ നദികളിലാണ് മഞ്ഞ അലർട്ടുള്ളത്. നദികളിലെ ജലനിരപ്പ് വീണ്ടും ഉയർന്നാൽ മുന്നറിയിപ്പിൽ മാറ്റം വരുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മദ്ധ്യ കേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതിനാൽ നദികളിലെ ജലനിരപ്പ് ഇനിയും ഉയരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

B4 Admin

Recent Posts

വാഴക്കുലയ്ക്കുള്ളിൽ എം.ഡി.എം.എ: ലഹരിക്കടത്തിന്റെ പുതിയ തന്ത്രം പുറത്ത്! ഡാനി ഭായ് ( ധനേഷ് എസ്. നായർ) അങ്കമാലിയിൽ പിടിയിൽ

പഴക്കച്ചവടത്തിന്റെ മറവിൽ ലഹരിമരുന്ന് കടത്താൻ നടത്തിയ നീക്കത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എം.ഡി.എം.എ കടത്തുകയായിരുന്നു സംഘത്തിന്റെ…

7 minutes ago

മാവോയിസ്റ്റ് കോട്ടയായ പുവർത്തിയിൽ പൊലീസും നാട്ടുകാരും ചേർന്ന് ചരിത്രപരമായ ദീപാവലി ആഘോഷം: ഭീകരവാദത്തിന്റെ അന്ത്യം കുറിച്ച് സമാധാനത്തിന്റെ വെളിച്ചം പരക്കുന്നു!

നക്സൽ ഭീകരതയുടെ സുരക്ഷിത താവളമായിരുന്ന ഛത്തീസ്ഗഡിലെ പുവർത്തി ഗ്രാമത്തിൽ പൊലീസും പൊതുജനങ്ങളും ഒത്തുകൂടി ദീപാവലി ആഘോഷിച്ചത് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ…

3 hours ago

ഭീകരവാദത്തിന്റെ കാർമേഘങ്ങൾ ഒഴിഞ്ഞുമാറിയ കശ്മീരിൽ സുവർണ്ണ ദീപാവലി! ശ്രീനഗറിലെ ലാൽ ചൗക്കിൽ ആയിരങ്ങൾ ഒത്തുകൂടി ദീപങ്ങൾ തെളിയിച്ചു!

ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ മാത്രമല്ല, ഭീകരവാദത്തിന്റെ നിഴലുകൾ വീണിരുന്ന കശ്മീരിന്റെ ഹൃദയഭാഗമായ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചോക്കിലും (ഘണ്ഡാഘർ) ദീപാവലി ആഘോഷങ്ങളുടെ…

3 hours ago

സനാതന ആചാരങ്ങളെ അധിക്ഷേപിക്കുന്ന കോൺഗ്രസ് സമീപനത്തിനെതിരെ കടുത്ത അമർഷം: ദീപാവലിയെ എട്ടുദിവസത്തെ പെരുന്നാളാക്കി മാറ്റി മല്ലികാർജുൻ ഖാർഗെയുടെ വിവാദ പ്രസ്താവന!

ഭാരതീയ സംസ്കൃതിയുടെയും സനാതന പൈതൃകത്തിന്റെയും പ്രൗഢമായ ദീപാവലി ആഘോഷങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശങ്ങൾക്കെതിരെ…

3 hours ago

കൃത്രിമബുദ്ധിയുടെ കാലഘട്ടത്തിൽ വേദാന്ത യുക്തിയും ദയാനന്ദ പാരമ്പര്യവും പ്രസക്തമാകുന്നു! കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ദിനാചരണത്തിൽ ആചാര്യശ്രീ രാജേഷ്!

വിവരസാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ലോകത്തെ കീഴടക്കുന്ന വർത്തമാനകാലത്ത് സത്യവും അസത്യവും തിരിച്ചറിയാൻ മഹർഷി ദയാനന്ദ സരസ്വതി വെട്ടിത്തുറന്ന പഠനരീതി ഏറെ അനിവാര്യമാണെന്ന്…

7 hours ago

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

19 hours ago