Kerala

കുന്നു കൂടി മൃതദേഹങ്ങൾ ! എങ്ങനെ സംസ്കരിക്കുമെന്ന ആശങ്കയിൽ ബന്ധുക്കൾ ! പരിഹാരവുമായി സേവാഭാരതിയുടെ മൊബൈൽ മൃതദേഹസംസ്കരണ സംവിധാനം “ചിതാഗ്നി” ചൂരൽമലയിൽ പ്രവർത്തനസജ്ജമാക്കി

വയനാട് ചൂരൽമലയെയും മുണ്ടക്കൈയെയും തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടലിൽ മരണസംഖ്യ 179 ആയി ഉയർന്നിരിക്കുകയാണ്. മിനിട്ടുകൾ കഴിയുന്തോറും വീണ്ടും മൃതദേഹങ്ങൾ കണ്ടെടുക്കുകയാണ്. ദുരന്തമുഖത്ത് പെയ്തിറങ്ങുന്ന അതിശക്ത മഴ കാരണം രക്ഷാപ്രവർത്തനത്തിനൊപ്പം കണ്ടെടുത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിലും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മൃതദേഹങ്ങൾ എങ്ങനെ സംസ്കരിക്കും എന്ന ആശങ്കയിലായിരുന്നു മരണപ്പെട്ടവരുടെ ബന്ധുക്കളും. സേവാഭാരതിയുടെ മൊബൈൽ മൃതദേഹ സംസ്കരണ സംവിധാനം ആയ ചിതാഗ്നി ചൂരൽമലയിൽ പ്രവർത്തനസജ്ജമായതോടെ ആശങ്കൾക്ക് ഒരു പരിധി വരെ പരിഹാരമായിരിക്കുകയാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങൾക്ക് അടുത്ത ബന്ധുക്കളും പ്രിയപ്പെട്ടവരും മരണപ്പെട്ടാൽ പരമ്പരാഗത രീതിയിൽ മൃതദേഹം സംസ്‌കരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൃതദേഹം ദഹിപ്പിക്കാൻ ചിത ഒരുക്കുക ഏറെക്കുറെ അസാധ്യമായ അനവധി പേരുണ്ട്. പരിമിതമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീടിന് ആവശ്യത്തിന് മുറ്റം പോലും ഇല്ലാത്ത സാഹചര്യത്തിൽ അവിടെ തന്നെ ആചാര പ്രകാരം ചിത ഒരുക്കുക കഷ്ടമാണ്. ഈ സാഹചര്യങ്ങളിലെല്ലാം ജനത്തിന് ഏറെ ആശ്വാസമായിരുന്നു “ചിതാഗ്നി”.
മൊബൈൽ ക്രിമേഷൻ യൂണിറ്റ്‌ പൂർണ്ണമായും എൽപിജിയിൽ പ്രവർത്തിക്കുന്ന യൂണിറ്റ് ആണ്. ഏകദേശം 2 മണിക്കൂർ കൊണ്ട് ശവസംസ്കാരം പൂർത്തിയാക്കാൻ കഴിയും. ചൂരൽമലയിൽ ഈ സംവിധാനം പ്രവർത്തന സജ്ജമാക്കിയ സേവാഭാരതിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്.

B4 Admin

Recent Posts

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

11 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

12 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

1 day ago