ന്യൂഡൽഹി: ഹിന്ദു ദൈവങ്ങളായ ശിവന്റെയും മഹാകാളിയുടെയും അധിക്ഷേപകരമായ ചിത്രം പ്രസിദ്ധീകരിച്ച് ‘ദി വീക്ക്’ മാഗസിൻ. വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദി വീക്കിന്റെ എഡിറ്റർക്കും മാനേജ്‌മെന്റിനുമെതിരെ ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. വിവാദമായതോടെ സംഭവത്തിൽ മാഗസിൻ ക്ഷമാപണം നടത്തി രംഗത്തെത്തി.
ബിബേക് ദെബ്രോയ് എന്ന ലേഖകൻ കാളിദേവിയെക്കുറിച്ച് എഴുതിയ ലേഖനത്തിലാണ് വിവാദ ചിത്രം ഉപയോഗിച്ചത്. സംഭവം വിവാദമായതിന് പിന്നാലെ മാസികയുമായുള്ള ബന്ധം താൻ അവസാനിപ്പിക്കുകയാണെന്ന് ദി വീക്ക് എഡിറ്റർ ഫിലിപ്പ് മാത്യുവിന് ബിബേക് കത്തയച്ചു. ലേഖനത്തിന്റെ ഉള്ളടക്കവും അവർ അതിന് നൽകിയ ചിത്രവും തമ്മിൽ നേരിയ ഒരു ബന്ധം മാത്രമേയുള്ളൂ. ഈ ചിത്രം മനപൂർവ്വം പ്രകോപിപ്പിക്കാൻ തന്നെ തിരഞ്ഞെടുത്തതാണ് അദ്ദേഹം തന്റെ കത്തിൽ ആരോപിച്ചു.
ഇത്തരമൊരു അനുചിതമായ ചിത്രം ആ ലേഖനത്തിന് നൽകിയതിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്ന് ഇതിന് മറുപടിയായി ദി വീക്ക് എഡിറ്റർ-ഇൻ-ചാർജ് വിഎസ് ജയചന്ദ്രൻ വിശദീകരിച്ചു.”ഞങ്ങളുടെ പല വായനക്കാരുടെയും മറ്റുള്ളവരുടെയും വികാരങ്ങളെ ഇത് വ്രണപ്പെടുത്തിയതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇത് പ്രസിദ്ധീകരിച്ചതിന് ഞങ്ങൾ ആത്മാർത്ഥമായി ക്ഷമാപണം നടത്തുകയും ഞങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് അത് നീക്കം ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…